വാഹനത്തിലെ ഇന്ധനം നിറയ്ക്കൽ നിരീക്ഷിക്കാൻ മൈേക്രാ ചിപ്പ് സംവിധാനം; പുത്തൻ സാങ്കേതിക വിദ്യകളൊരുക്കി ദോഹ

ദോഹയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ കമ്പനികളിലെയും വാഹനങ്ങളുടെ ഇന്ധന ഉപഭോഗം നിരീക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പുതിയ 'വുഖൂദ്-ഇ' മൈേക്രാ ചിപ്പ് വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ.
മന്ത്രാലയത്തിന് കീഴിലെ മെക്കാനിക്കല്‍ എക്യുപ്മെന്റ് വിഭാഗമാണ് വുഖൂദുമായി സഹകരിച്ച് ചിപ്പ് വികസിപ്പിച്ചത്. മന്ത്രാലയത്തിെന്റ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിെന്റയും കാര്യക്ഷമമാക്കുന്നതിെന്റയും ഭാഗമായാണിത്.
ഇന്ധന ടാങ്കിലേക്കുള്ള ഓപണിംഗിെന്റ അടുത്തായാണ് മൈേക്രാ ചിപ്പ് ഘടിപ്പിക്കുന്നത്. ചിപ്പിലൂടെ വാഹനങ്ങള്‍ എത്ര തവണ ഇന്ധനം നിറക്കുന്നുവെന്ന് ഓരോ സ്ഥാപനത്തിനും വളരെ കൃത്യമായി കണക്കാക്കാന്‍ ചിപ്പിലൂടെ സാധിക്കും. അതനുസരിച്ച് സ്ഥാപനത്തിെന്റ ചെലവ് ചുരുക്കാനും മാര്ഗമൊരുങ്ങുന്നുവെന്ന് മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗം ഡയറക്ടര്‍ സഫര്‍ മുബാറക് അല്‍ ശാഫി പറഞ്ഞു.
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുപയോഗിച്ചാണ് 'വുഖൂദ്-ഇ' മൈേക്രാചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ സ്ഥാപനങ്ങള്‍ക്കും കീഴിലുള്ള വാഹനങ്ങളുടെ ഇന്ധനം വളരെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അല്‍ ശാഫി വ്യക്തമാക്കി.
പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ ഇന്ധനം നിറക്കുന്നത് സംബന്ധിച്ച് അതത് വകുപ്പുകളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും കഴിയും. നിലവില്‍ പല സര്‍ക്കാര്‍ വകുപ്പുകളും വാഹനങ്ങളുടെ ഇന്ധനം നിറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പേപ്പര്‍ കൂപ്പണ്‍ അയക്കുക പോലുള്ളവ ചെയ്യുകയാണ്. ഇത്തരം നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും സമയം ലാഭിക്കുന്നതിനും പുതിയ ചിപ്പിലൂടെ കമ്പനികള്‍ക്ക് കഴിയും.
https://www.facebook.com/Malayalivartha

























