ആദ്യം ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം; വിശ്വാസ്യത പിടിച്ചുപറ്റി വിദേശത്ത് എത്തിയാലുടന്‍ പാസ്‌പൊര്‍ട്ട് വാങ്ങി വച്ച ശേഷം പണി തുടങ്ങും; പിന്നെ പീഠന പരമ്പര; ഒരു ദിവസംതന്നെ പത്തിലേറെ പേര്‍; യുവതികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു

വീട്ടുജോലിക്കുള്ള വിസയില്‍ ബഹ്‌റൈനില്‍ എത്തി സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട മലയാളി യുവതികളെ പ്രോസിക്യൂഷനില്‍ ഹാജരാക്കി. സെക്‌സ് റാക്കറ്റില്‍നിന്നും രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിക്കുകയും തുടര്‍ന്ന് എമിഗ്രേഷന്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന ഇവര്‍ തങ്ങളെ ചതിയില്‍പെടുത്തിയ രണ്ട് പേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതികള്‍ നാട്ടിലേക്ക് കടന്നതായാണ് സൂചന.
നാട്ടില്‍ പോകണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ വിസ അടിക്കാന്‍ ചെലവായ രണ്ടുലക്ഷം രൂപ തരാതെ പോകാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി. കഴിഞ്ഞ ഏപ്രില്‍ 11 നാണ് യുവതികള്‍ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ടത്. അന്ന് രാത്രി പോലീസ് സ്‌റ്റേഷനില്‍ കഴിയുകയും പിന്നീട് ഇവര്‍ എമിഗ്രേഷന്‍ ജയിലില്‍ എത്തപ്പെടുകയുമായിരുന്നു.
സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും എത്തിച്ച ഈ യുവതികളെ ഇത്തത്തില്‍ ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ വിവരം പുറത്തുവന്നതോടെയാണ് ഇവരെ എത്തിച്ച സെക്‌സ് റാക്കറ്റ് അംഗങ്ങള്‍ക്കായി അന്വേഷണം വിപുലപ്പെടുത്തിയതും. സംഭവം പുറത്തായതോടെ ബഹ്‌റൈന്‍ കേന്ദ്രമാക്കി കേരളത്തില്‍ വേരുകളുള്ള വന്‍സെക്‌സ് റാക്കറ്റ് സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂരുമായി ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ആ സമയത്ത് ഇദ്ദേഹം നാട്ടിലായതിനാല്‍ ബഹ്‌റൈനിലുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അന്‍പലായിയെ വിളിച്ച് വിവരം പറയുകയും അങ്ങനെ പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ നിരവധി നിര്‍ധന യുവതികളെ ഇപ്രകാരം കടത്തിയതായാണ് സൂചന. നല്ല ശമ്പളം ലഭിക്കുമെന്ന് പറഞ്ഞ് വീട്ടുജോലിയും സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും ചെറു ജോലികളും നല്‍കാമെന്നെല്ലാം പറഞ്ഞാണ് പ്രലോഭനം. ബഹ്‌റൈനിലും കേരളത്തിലുമായി ബന്ധമുള്ള വന്‍സെക്‌സ് റാക്കറ്റ് സംഘത്തിന് കേരളത്തില്‍ എല്ലാജില്ലകളിലും ഏജന്റുമാരുള്ളതായും സൂചനകള്‍ പുറത്തുവന്നതോടെ കേരള പൊലീസുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടക്കുമെന്നാണ് സൂചന.
ഒരു ദിവസം പത്തിലേറെ പേര്‍ വരെ തങ്ങളെ ചൂഷണം ചെയ്തതായും വിസമ്മതിച്ചപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചതായും യുവതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എതിര്‍ത്തപ്പോള്‍ കൊടിയ മര്‍ദ്ദനമാണ് നേരിടേണ്ടിവന്നതെന്നും യുവതികള്‍ പറഞ്ഞു. അന്വേഷണത്തില്‍ കൂടുതല്‍ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയുകയാണ് യുവതികള്‍ ഇപ്പോള്‍. ഇവരെ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് തിരികെ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
വീട്ടുജോലിക്ക് നിന്നാല്‍ പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കുമെന്നാണ് ഇവരെ കൊണ്ടുപോയവര്‍ യുവതികളോട് പറഞ്ഞിരുന്നത്. ഇതിനായി 25,000 രൂപ യുവതികളോട് വാങ്ങുകയും ചെയ്തു. മെച്ചപ്പെട്ട ജീവിതവും കൂടുതല്‍ ശമ്പളവും കിട്ടുമെന്ന് പ്രതീക്ഷിച്ച് പോയവരാണ് കുടുങ്ങിയത്. നല്ല ജീവിതം ആഗ്രഹിക്കുന്ന യുവതികളെ പല പ്രലോഭനങ്ങളും നല്‍കിയാണ് ഇവര്‍ വലയില്‍ വീഴ്ത്തിയിരുന്നത്. എന്നാല്‍, വിദേശത്തെത്തുമ്പോഴാണ് അകപ്പെട്ട കെണിയെപ്പറ്റി അറിയുന്നത്. അപ്പോള്‍ രക്ഷപ്പെടാന്‍ പഴുതില്ലാത്തവിധം കുടുങ്ങുകയും ചെയ്യും. ഏതായാലും ബഹ്‌റൈന്‍ പൊലീസ് സെക്‌സ് റാക്കറ്റ് സംഘത്തെ ഉടന്‍ കുരുക്കുന്നതിന് നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരില്‍ നിരവധി മലയാളികളുമുണ്ട്.
https://www.facebook.com/Malayalivartha

























