കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്നുവേട്ട; ചായ പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയത് 14 കിലോ ചരക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ മയക്കുമരുന്നുവേട്ട നടന്നതായി റിപ്പോർട്ടുകൾ. ചായ പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്താനിരുന്ന 14 കിലോ മയക്കുമരുന്നാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ പിടികൂടിയത്.
ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തിയ വിമാനത്തിലെ അറബ് വംശജന്റെ ലഗേജില്‍നിന്നാണ് ഇവ കണ്ടെടുത്തത്. ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹാന്‍ഡ് ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി ഇയാളെ ആന്റി നാര്‍കോട്ടിക് സെല്ലിന് കൈമാറി.
https://www.facebook.com/Malayalivartha

























