റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈൽ ആക്രമണം; നിലം തോടും മുന്നേ തകർത്തെറിഞ്ഞ് സൗദി സേന

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് യമൻ ഹൂതി വിമതർ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ 11 മണിയോടെ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്.
എന്നാൽ സൗദിയുടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം രണ്ടുമിസൈലുകളെയും വിജയകരമായി തകർത്തിട്ടു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് സൂചന. ഇറാൻ സഹായത്തോടെയാണ് ഹൂതി വിമതർ സൗദി അറേബ്യക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നത്. റിയാദിന് നേർക്ക് കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ മിസൈലുകൾ വന്നിരുന്നു. അതേസമയം എല്ലാ മിസൈലുകളെയും സൗദി മിസൈൽ പ്രതിരോധ സംവിധാനം തകർക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























