പ്രവാസികൾ ആശങ്കയിൽ; ശക്തമായ മഴയും പൊടിക്കാറ്റും ഇന്നും തുടരും

കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും പൊടിക്കാറ്റും തുടരുന്നതായി റിപ്പോർട്ടുകൾ. ഇന്നലെയും ഇന്നുമായി പലമേഖലകളിലും കനത്ത മഴയും പൊടിക്കാറ്റും തുടരുകയാണ്.
ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്നും 20 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നും കുവൈറ്റ് മെറ്റീരിയോളജിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ അസീസ് അല്‍ ഖറാവി പറഞ്ഞു. മൂന്നു മുതല്‍ ഏഴ് അടി വരെ നീളമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നും അല്‍ ഖരാവിയ പറഞ്ഞു.
കാലാവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് മന്ത്രാലയ വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ചയോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈറ്റ് മെറ്റീരിയോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























