രാജ്യത്തെ സാമ്പത്തികനിലയെ തകിടംമറിക്കുന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നു; നവമാധ്യമങ്ങളെ നിരീക്ഷിക്കാൻ സർക്കാർ സോഫ്റ്റ്വെയർ

കുവൈറ്റിൽ സാമൂഹ്യമാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സർക്കാർ പ്രേത്യേക സോഫ്റ്റ്വെയര് നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ മേഖലയിലെ വിദഗ്ധർക്ക് കരാർ നല്കാന് ധനമന്ത്രാലയം ആലോചിക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയര് ഉപയോഗിക്കുകയെന്ന് അധികൃതർ അറിയിച്ചു.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75,000 ദിനാറാണ് ചെലവ് കണക്കാക്കുന്നത്. സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റി മുഖേനയല്ലാതെ നേരിട്ട് തുക ബന്ധപ്പെട്ട കമ്പനിയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തികനിലയെ വരെ ബാധിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉൗഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായതോടെയാണ് ഇത്രയും തുക മുടക്കി പദ്ധതി രൂപകല്പന ചെയ്യാന്‍ ധനമന്ത്രാലയം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























