ദോഹയിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർദ്ധനവ്

ദോഹയിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 19 ശതമാനം വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ 19 ശതമാനത്തിെന്റ തിയ വാഹനങ്ങളുടെ രജിസ്ട്രേഷനിലുണ്ടായിരിക്കുന്നതെന്ന് വികസന ആസൂത്രണ, സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരിയില്‍ 5319 വാഹനങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ മാര്‍ച്ചില്‍ 6332 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ മാസാന്ത റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം, ഫെബ്രുവരിയില്‍ നിന്നും വ്യത്യസ്തമായി മാര്‍ച്ചില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനത്തിെന്റ വര്‍ധനവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കെട്ടിട നിര്‍മ്മാണ അനുമതിയുടെ കാര്യത്തിലും മാര്‍ച്ചില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 11.3 ശതമാനത്തിെന്റ വര്‍ധനവാണ് ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ മാര്‍ച്ചില്‍ ഉണ്ടായിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























