മൊബൈൽ ഫോൺ ഉപയോഗത്തിൽ ഖത്തർ മുന്നിൽ; ഡിജിറ്റല്‍ സമൂഹത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പെന്ന് മന്ത്രി

അറബ് രാജ്യങ്ങളിൽ മൊബൈല്‍ ഫോണ്‍ വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തില്‍ (മൊബൈല്എന്ഗേജ്മെന്റ് ഇന്‍ഡക്സ്) ഖത്തര്‍ ഒന്നാമതെന്ന് റിപ്പോർട്ടുകൾ. അതേസമയം ആഗോള തലത്തിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിൽ ഖത്തര്‍ രണ്ടാമതാണ്. ദക്ഷിണ കൊറിയയാണ് ഖത്തറിന് മുന്നിലുള്ള രാജ്യം. ഖത്തര്‍ ജി എസ് എം എ ഇന്റലിന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആഗോള മൊബൈല്‍ എന്‍ഗേജ്മെന്റ് ഇന്‍ഡക്സ് സംബന്ധിച്ച് വിവരിക്കുന്നത്.
ഇന്‍ഡക്സില്‍ ഖത്തര്‍ ആറ് പോയന്റാണ് നേടിയിരിക്കുന്നത്. മെസഞ്ചര്‍, വോയ്പ്(വോയിസ് ഓവര്‍ ഐ പി) ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ ഉപയോഗമാണ് ഖത്തറിനെ മുന്നിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്.
രാജ്യത്തിെന്റ സുസ്ഥിര ഡിജിറ്റല്‍ സമൂഹമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പാണ് ഈ നേട്ടമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈതി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും മികച്ച ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം.
സാങ്കേതികവിദ്യ അടിസ്ഥാന സൗകര്യത്തില്‍ ഖത്തറിെന്റ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്. കൂടാതെ ആധുനിക സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതില്‍ ഉപഭോക്താക്കളുടെ കഴിവും ഇതിലൂടെ പ്രകടമാകുന്നുവെന്നും ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ റെഗുലേഷന് അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അല്‍ മന്നാഈ പറഞ്ഞു.
https://www.facebook.com/Malayalivartha

























