പുണ്യമാസത്തിന്‌റെ വിശുദ്ധി കനിഞ്ഞത് തടവറയ്ക്കുള്ളിലടയ്ക്കപ്പെട്ട ജീവനുകൾക്ക്; 935 തടവുകാരെ വെറുതെ വിടാന്‍ ഉത്തരവ്

റമദാൻ പുണ്യമാസത്തിന്‌റെ വിശുദ്ധി കനിഞ്ഞത് തടവറയുടെ വാതിലുകൾക്കുള്ളിൽ അകപ്പെട്ട 935 പേരുടെ പുതു ജീവിതമാണ്. യുഎഇ പ്രസിഡന്‌റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാനാണ് പുണ്യമാസം പ്രമാണിച്ച് 935 തടവുകാരെ വെറുതെ വിടാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
പുണ്യനാളുകളില്‍ തന്നെ ഇവരെ പുറത്തു വിടും. കുടുംബപരമായി കഷ്ടത അനുഭവിക്കുന്നതും പുതു ജീവിതം തുടങ്ങാന്‍ അര്‍ഹതപ്പെട്ടവരുമായ തടവുകാര്‍ക്കാണ് സ്വാതന്ത്ര്യത്തിനറെ ആകാശത്തേക്ക് പറക്കാന്‍ അവസരം ലഭിച്ചത്. ദീര്‍ഘനാള്‍ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ട ആളുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഉത്തരവിറങ്ങിയതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസമാകുന്നത്.
https://www.facebook.com/Malayalivartha

























