കുവൈറ്റിൽ ചികിൽത്സാ പിഴവ് മൂലം രോഗി മരിച്ചു; ഈജിപ്ഷ്യന്‍ ഡോക്ടര്‍മാർക്ക് ജയിൽവാസവും പിഴയും

കുവൈറ്റിലെ സബാഹ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി മരിക്കാനിടയായ സംഭവത്തില്‍ ഈജിപ്ഷ്യന്‍ ഡോക്ടര്‍മാരെ കോടതി ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ടുകൾ. ഇതോടൊപ്പം തന്നെ പ്രതികൾക്ക് 5000 ദിനാര്‍ പിഴയും കോടതി വിധിച്ചു
പ്രമേഹത്തിനുള്ള മരുന്ന് മാറിക്കഴിച്ച് വയറുവേദന അനുഭവപ്പെട്ട വനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ ശരിയായ രീതിയില്‍ ഡോക്ടര്‍ നോക്കിയിരുന്നില്ല. രോഗിക്ക് പ്രശ്നമൊന്നുമില്ലെന്നും ഒരു വിഐപിയെ പരിശോധിക്കാനുണ്ടെന്നും പറഞ്ഞ് ഡോക്ടര്‍മാര്‍ പോവുകയായിരുന്നു.
ഏഴ് മണിക്കൂറിന് ശേഷമാണ് ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിക്കാനായെത്തിയത്. എന്നാൽ അപ്പോഴേക്കും രോഗിയുടെ നില വഷളായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും നാലുമണിക്കൂറിനുശേഷം രോഗി മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























