161 കമ്പനികളിൽ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്; കമ്പനികൾ അടച്ചു പൂട്ടിക്കെട്ടാനൊരുങ്ങി മസ്‌ക്കറ്റ് മാനവ വിഭവ ശേഷി മന്ത്രാലയം

സ്വദേശി തൊഴിലാളികളുടെ എണ്ണം കൃത്യമായി പാലിയ്ക്കാത്ത കമ്പനികൾക്കെതിരെ നടപടിയുമായി മസ്‌ക്കറ്റ് മാനവ വിഭവ ശേഷി മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. സ്വദേശികളുടെ എണ്ണത്തിൽ കൃത്യത പാലിയ്ക്കാത്ത 161 കമ്പനികൾക്കെതിരെയാണ് മന്ത്രാലയം നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
161 സ്ഥാപനങ്ങളിലായി ആകെ 6959 പേരാണ് ജോലി ചെയ്യുന്നത്. ഓരോ സ്ഥാപനങ്ങളിലുമായി നാല്‍പതിലധികം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മാത്രമല്ല ഒരു സ്വദേശിയായ തൊഴിലാളിയെപ്പോലും നിയമിക്കാത്ത സ്ഥാപനങ്ങളുമുണ്ട്.
ഭരണകൂടത്തിന്‌റെ സ്വദേശിവത്കരണ നയം ലംഘിച്ചതിനാല്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ ഇടപാടുകളും മരവിപ്പിച്ചതായി മസ്‌കറ്റ് മാനവ വിഭവ മന്ത്രാലയം അറിയിച്ചു.
പത്തു ശതമാനമെങ്കിലും സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് നടപടികളെടുക്കുന്നത്. ഈ വര്‍ഷം ആദ്യം മുതലാണ് സ്വദേശിവത്കരണം സംബന്ധിച്ച പരിശോധനകള്‍ ഭരണകൂടം ശക്തമാക്കിയത്. നടപടി എടുക്കുന്ന പക്ഷം ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നത് പൂര്‍ണമായും നിലയ്ക്കും.
https://www.facebook.com/Malayalivartha

























