മുസ്ലിം പള്ളിക്കു മുന്നില്‍ ഇസ്‌ലാമിന് നിരക്കാത്ത നൃത്തം ചെയ്ത ചൈനക്കാരികളെ മലേഷ്യ പുറത്താക്കി

മുസ്ലിം പള്ളിക്കു മുന്നില്‍ നിന്നുകൊണ്ട് 'അരുതാത്ത നൃത്തം' ചെയ്തതിന്റെ വീഡിയോ വൈറലായതോടെ വിദേശ വനിതകളെ മലേഷ്യ രാജ്യത്തിനു പുറത്താക്കി. മലേഷ്യയിലെ സബായില്‍, കൊറ്റാ കിനാബലു സിറ്റി പള്ളിയ്ക്കു മുന്നില്‍, ഇസ്‌ലാമിന് നിരക്കാത്ത രീതിയില്‍ നൃത്തം ചെയ്തു എന്നാരോപിച്ചാണ് നടപടി.
ചൈനീസ് വിനോദ സഞ്ചാരിസഞ്ചാരികളില്‍ നിന്ന് ഇസ്‌ലാം മതവികാരം വ്രണപ്പെടുത്തിയതിന് പിഴ ഈടാക്കുകയും ചെയ്തു. വാന്‍ ഹാന്‍, സാങ് നാ എന്നീ യുവതികള്‍ മുസ്ലിം പള്ളിക്കു മുന്നില്‍ നടത്തിയത് 'ചൂടന്‍ നൃത്ത'മായിരുന്നുവെന്ന് ചൈനീസ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ ചിത്രീകരിച്ചിരുന്ന ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
'ഹോട്ട് ഡാന്‍സ്' എന്ന തലക്കെട്ടില്‍ പ്രചരിച്ച വീഡിയോ കാണാന്‍ നാള്‍ക്കുനാള്‍ നാട്ടുകാര്‍ കൂടി. രണ്ടു ദിവസത്തിനുള്ളില്‍ 17 ലക്ഷത്തി മുപ്പതിനായിരം പേര്‍ 'ഹോട്ട് ഡാന്‍സ്' കണ്ടു. പ്രചാരം വര്‍ദ്ധിച്ചതോടൊപ്പം വാന്‍ ഹാന്‍, സാങ് നാ എന്നിവര്‍ക്കെതിരെയുള്ള പ്രതിഷേധവും വ്യാപകമായി.
ഇതേ തുടര്‍ന്ന് ഈ മുസ്ലിം പള്ളിയില്‍ ഹ്രസ്വകാല സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. മലേഷ്യന്‍ മന്ത്രിസഭ അന്വേഷണവും പ്രഖ്യാപിച്ചു. മന്ത്രിസഭാ തീരുമാനപ്രകാരം ദ്രുതഗതിയിലായിരുന്നു നടപടി. വിനോദ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമായ ബോര്‍നെയോ ദ്വീപിലെ കൊറ്റാ കിനാബലു സിറ്റി പള്ളി 'ഫ്‌ളോട്ടിങ് മോസ്‌ക്' എന്നാണ് അറിയപ്പെടുന്നത്. വിദേശികള്‍ ഉള്‍പ്പെടെ വിവിധ മതസ്ഥര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് പള്ളിയില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















