എട്ടുലക്ഷത്തോളം ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് പണികിട്ടി ; ബ്ലോക്ക് ചെയ്തവരെ തനിയെ അൺബ്ലോക്ക് ചെയ്യുന്ന പുതിയതരം ബഗ്ഗ് കണ്ടെത്തി

ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തവരെ തനിയെ അൺബ്ലോക്ക് ചെയ്യുന്ന പുതിയതരം ബഗ്ഗ് കണ്ടെത്തി. എട്ടുലക്ഷത്തോളം ആൾക്കാരെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 29 മുതൽ ജൂൺ അഞ്ച് വരെയാണ് ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസഞ്ചറിലും പ്രത്യക്ഷപ്പെട്ടത്. പ്രശ്നം ഫേസ്ബുക്ക് പരിഹരിച്ചതായി അറിയിപ്പ് ലഭിച്ചു.
രണ്ടുകോടി നാല്പതു ലക്ഷം പേരാണ് നിലവിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. മുൻപ് ഇത്തരം ബഗ്ഗുകൾ സെറ്റിങ്സിൽ കയറി പ്രൈവസി മാറ്റിയിരുന്നു. സുഹൃത്തുകൾക്ക് പങ്കുവച്ച വിവരങ്ങൾ അന്ന് പബ്ലിക് ആയി കാണുകയായിരുന്നു അന്ന് സംഭവിച്ചത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha






















