ഫിലിപ്പീൻസ് മേയർ ഫെര്‍ഡിനാന്‍ഡ് ബോട്ട് വെടിയേറ്റു മരിച്ചു; 24 മണിക്കൂറിനിടെ അജ്ഞാതരുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നത് രണ്ടാമത്തെ മേയർ

ഫിലിപ്പീന്‍സിലെ രണ്ടാമത്തെ മേയറും അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ചു. പുതുതായി നിയമിക്കപ്പെട്ട മേയർ ഫെര്‍ഡിനാന്‍ഡ് ബോട്ട് ആണ് വെടിയേറ്റു മരിച്ചത്. 24 മണിക്കൂറിനിടെ ഫിലിപ്പീന്‍സില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മേയറാണ് ഫെര്‍ഡിനാന്‍ഡ്.
ന്യൂവേ എസിയ പ്രവിശ്യയിലെ ജനറല്‍ ടിനോയിയ മേയറാണ് ഫെര്‍ഡിനാന്‍ഡ് ബോട്ട്. ചൊവ്വാഴ്ച മേയര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഫെര്‍ഡിനാന്‍ഡിനെ ഉടന്‍ എംവി ഗലിജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ബറ്റാന്‍ഗസ് പ്രവിശ്യയിലെ മേയറായിരുന്ന അന്റോണിയോ കാന്‍ഡോ ഹലീലിയയെ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു. മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നല്‍കിയിരുന്ന അന്റോണിയോയെ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കേ അക്രമി വെടിവച്ചുകൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha






















