പൊലീസിന്‍റെ കാക്കിയെ പേടിയില്ലാത്തവരെയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്നവരെയും കണ്ണീർവാതകത്തിനും മുന്നിൽ പതറാതെ നിൽക്കുന്നവരെയുമെല്ലാം നേരിടാൻ ഇനി കണ്ണീർ വാതകമല്ല ചൈനീസ് ലേസർ ഗൺ ; കൊടിയും ബാനറും മനുഷ്യരുടെ തലമുടിയും ഉടുത്തിരിക്കുന്ന വസ്‌ത്രങ്ങളും വരെ കരിച്ചു കളയും

സമരക്കാരെയും പ്രക്ഷോഭകരെയും നേരിടാൻ പുതിയ തന്ത്രവുമായി ചൈന. ഒരുകിലോമീറ്റർ അകലത്ത് നിന്ന് തന്നെ സമരക്കാരുടെ കൊടിയും തോരണങ്ങളും നശിപ്പിച്ചു കളയാൻ കഴിയുന്ന സാങ്കേതിക വിധയയുള്ള പുതിയ ലേസർ തോക്ക് ചൈന പുറത്ത് ഇറക്കിയിരിക്കുകയാണ്. ZKZM-500 എന്നാണ് ലേസർ ഗണ്ണിന്‍റെ പേര്. പൊലീസിന്‍റെ കാക്കിയെ പേടിയില്ലാത്തവരെയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്നവരെയും കണ്ണീർവാതകത്തിനും മുന്നിൽ പതറാതെ നിൽക്കുന്നവരെയുമെല്ലാം ഇതുകൊണ്ട് കീഴ്പെടുത്താനാകും.
ശബ്ദം പുറപ്പെടുവിക്കാതെ ഇതിനു പ്രവർത്തിക്കാനാകും. റീചാർജ് ചെയ്യാവുന്ന ലിഥിയ ബാറ്ററി ഉപയോഗിക്കുന്ന ലേസർഗൺ ഓരോ തവണ റീചാർജ് ചെയ്യുമ്പോഴും ആയിരം തവണ ഉപയോഗിക്കാൻ സാധിക്കും. കൊടിയും ബാനറും മനുഷ്യരുടെ തലമുടിയും ഉടുത്തിരിക്കുന്ന വസ്‌ത്രങ്ങളും വരെ കരിച്ചു കളയാൻ ശേഷിയുണ്ട്. അതേസമയം മനുഷ്യന്‍റെ ത്വക്കിന് പൊള്ളൽ ഏൽപ്പിക്കാൻ ഇതിന് സാധിക്കില്ലെങ്കിലും മനുഷ്യശരീരത്തിൽ ശക്തമായ വേദനയുണ്ടാകും
ഇതിൽ നിന്നുള്ള ലേസർ പ്രവാഹം നഗ്‌നനേത്രങ്ങൾക്ക് കാണാൻ സാധിക്കില്ലെന്നതു തന്നെ സമരക്കാരെയും പ്രക്ഷോഭകരെയും നേരിടുന്നത് എളുപ്പമാക്കും. മൂന്നു കിലോയാണ് ലേസർ ഗണ്ണിന്‍റെ ഭാരം. പൊലീസ് വാഹനങ്ങൾ, വിമാനങ്ങൾ, ബോട്ടുകൾ തുടങ്ങിയവയിൽ ഘടിപ്പിക്കാനാകും. ആയുധത്തിന്‍റെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിച്ചതായാണ് വിവരങ്ങൾ. ചൈനീസ് പൊലീസിനു വേണ്ടിയാണ് നിർമിച്ചതെങ്കിലും സൈന്യത്തിനും ഉപയോഗിക്കാനാകും. മനുഷ്യരെ കൊല്ലാൻ സാധിക്കുന്ന കരുത്തുകൂടിയ ലേസർഗൺ നിർമിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.
https://www.facebook.com/Malayalivartha






















