ഹാവൂ രക്ഷപെട്ടു വിരലുമാത്രേ പോയൊള്ളു; സ്രാവിന്റെ വായില്‍നിന്നും മെലീസ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. കടലില്‍ സാഹസിക യാത്രയ്ക്കിടയില്‍ സ്രാവിന് ഭക്ഷണം നല്‍കിയ യുവതിയുടെ ചൂണ്ടുവിരല്‍ സ്രാവ് കടിച്ചെടുത്തു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. മെലീസ ബോണിങ് എന്ന യുവതിയുടെ വിരലില്‍ കടിച്ച് സ്രാവ് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. ഡുഗോങില്‍ കടല്‍ സഞ്ചാരത്തിനെത്തിയതിയ യുവതിക്കാണ് ഇത്തനത്തിലൊരു സംഭവമുണ്ടായത്. യാത്ര ചെയ്ത ബോട്ടിന്റെ പിന്നിലല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലിലെ സ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നതിനിടെയാണ് അതില്‍ ഒരു സ്രാവ് യുവതിയെ കടിച്ചു താഴേക്ക് വലിച്ചത്. ഉപദ്രവകാരികളല്ലാത്ത ടാവ്‌നി നഴ്‌സ് വിഭാഗത്തില്‍പ്പെട്ട സ്രാവുകളാണ് ഇവയെങ്കിലും. അതില്‍ ഒരു സ്രാവ് മെലീസയുടെ വിരലില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു.
ആദ്യ കടിയില്‍ തന്നെ മെലീസയുടെ വിരല്‍ സ്രാവ് കടിച്ചെടുത്തിരുന്നു. സുഹൃത്തുക്കള്‍ അടുത്തുണ്ടായിരുന്നതിനാല്‍ അവരുടെ സഹായത്തോടെ സ്രാവിന്റെ വായില്‍ന്ന് മെലീസ രക്ഷപ്പെടുകയായിരുന്നു. സ്രാവിന്റെ വായില്‍ നിന്നും സുഹൃത്തുക്കള്‍ മെലിസയുടെ വിരല്‍ സ്രാവിന്റെ വായില്‍നിന്നും എടുത്തിരുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയയിലൂടെ വിരല്‍ തുന്നിച്ചേര്‍ത്തു. തന്റെ മണ്ടത്തരം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മെലീസ വ്യക്തമാക്കുന്നത്. ഇനി ഒരിക്കലും സ്രാവിന് കൈകൊണ്ട് ഭക്ഷണം നല്‍കില്ലെന്നും മെലീസ പറഞ്ഞു.
വിഡിയോ കാണാം;-
https://www.facebook.com/Malayalivartha






















