കളികളിലെ പന്തയം വയ്പ്പ് നിയമവിധേയമാക്കാന്‍ നിയമ കമ്മിഷന്‍; പന്തയം നിയമ വിധേയമാക്കുന്നതിലൂടെ കള്ളപ്പണ വിനിമയം കുറയുമെന്നും, നികുതി പണം ലഭിക്കുമെന്നും വിലയിരുത്തല്‍

കളികള്‍ക്കുവേണ്ടി നടക്കുന്ന ചൂതാട്ടവും പന്തയവും നിയമവിധേയമാക്കണമെന്ന് നിയമകമ്മീഷന്‍. നിരോധനം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം മതിയാകുമെന്ന കമ്മീഷന്‍ കമ്മിഷന്‍ ശിപാര്‍ശചെയ്യുന്നത്. പന്തയവും ചൂതാട്ടവുനിരോധിക്കാനുള്ള നീക്കങ്ങളൊന്നും ഫലം കാണുന്നില്ലെന്നും ഇത് കള്ളപ്പണ വിനിമയത്തിന് വഴിയൊരുക്കുന്നുവെന്നുമാണ് കമ്മിഷന്റെ കണ്ടെത്തല്‍.
ഈ ശിപാര്‍ശ നിയമവിധേയമാക്കുന്നതിനൊപ്പം ഒത്തുകളിയും കള്ളക്കളികളും തടയാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും കമ്മീഷന്റെ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ചെയര്‍മാനായ പാനലാണ് പുതിയ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
ഉപാധികളോടെ പന്തയവും ചൂതാട്ടവും അംഗീകരിക്കുന്നതിലൂടെ നികുതി വരുമാനമുണ്ടാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. വിവിധ മേഖലകളിടെ പ്രമുഖരുടെയും ജനങ്ങളുടെയും അഭിപ്രായം സ്വരൂപിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയത്. മഹാഭാരതത്തില്‍ നിന്ന് വരെ കമ്മീഷന്‍ ഇതിനായി ഉദാഹരണം കണ്ടെത്തി എന്നതും ശിപാര്‍ശയില്‍ ശ്രദ്ദേയമാകുന്നു. 28 ശതമാനമാണ് ഇതിലെ വരുമാനത്തിനുള്ള ജിഎസ്ടി നിരക്ക്.
പന്തയവും ചൂതാട്ടവും നടത്തുന്നവരേയും പങ്കെടുക്കുന്നവരേയും ആധാറുമായി ബന്ധിപ്പിച്ച് മേല്‍നോട്ടവും സുതാര്യതയും ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















