മെക്‌സിക്കോയിലെ പടക്ക ഫാക്ടറിയില്‍ ഇരട്ട സ്‌ഫോടനം... 19 മരണം , നാല്പതോളം പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയരാന്‍ സാധ്യത

മെക്‌സിക്കോയിലെ പടക്ക ഫാക്ടറിയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടള്‍ട്ട്‌പെക് നഗരത്തിലെ ഫാക്ടറിയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങ ളുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പോലീസുകാരും അഗ്‌നിശമന സേനാംഗങ്ങളുമാണ് രണ്ടാമത്തെ സ്‌ഫോടനത്തിന് ഇരകളായത്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 2016ല്‍ ടള്‍ട്ട്‌പെക്കിലുണ്ടായ സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















