അഴിമതി കേസ് ;പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും തടവുശിക്ഷ

അവന്‍ഫീല്‍ഡ് അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും തടവുശിക്ഷ. ഷെരീഫിന് പത്ത് വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവുമാണ് തടവ്. ഷെരീഫിനെതിരെ ചുമത്തിയ നാല് കേസുകളില്‍ ഒരു കേസിലെ വിധിയാണ് കോടതി ഇന്ന് പുറപ്പെടുവിച്ചത്.
തടവ് ശിക്ഷയ്ക്കൊപ്പം ഷെരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ട് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സുവിനൊപ്പമാണ് ഷെരീഫ് ഇപ്പോഴുള്ളത്.
അഴിമതി ആരോപണം നേരിട്ടതിനെ തുടര്‍ന്ന് നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി നേരത്തെ അയോഗ്യനാക്കിയിരുന്നു. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെരീഫിന്റെ അധികാരത്തിലേക്ക് തിരികെ വരാനുള്ള മോഹങ്ങളാണ് പാക് സുപ്രീംകോടതി അന്ന് അവസാനിപ്പിച്ചത്. മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് പനാമ പേപ്പര്‍ വിവാദങ്ങളെ തുടര്‍ന്ന് അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 2017 ജൂലായില്‍ രാജിവയ്‌ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















