തായിലാന്‍ഡിലെ ഗുഹയിലെ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് പ്രതീക്ഷനല്‍കി സഹായഹസ്തവുമായി വ്യവസായ പ്രമുഖന്‍ രംഗത്ത്; ഏറെ പ്രതീക്ഷയോടെ ലോകം

അതേസമയം കാലാവസ്ഥ പ്രതികൂലമായതോടെ ഗുഹക്കുള്ളില്‍ നിറഞ്ഞിരിക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. ശനിയാഴ്ചയോടെ മഴ ഇനിയും കനക്കും. അതേസമയം കുട്ടികളെ ഡൈവിങ് പഠിപ്പിക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ മുന്‍ നാവികസേനാ ഉദ്യോഗ്‌സഥന്‍ ഗുഹക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചത് എല്ലാവരിലുംഞെട്ടലുണ്ടാക്കിയിരുന്നു.
എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി വ്യവസായപ്രമുഖന്‍ എലോണ്‍ മസ്‌ക് രംഗത്തെത്തിയിരിക്കുന്നത് ഏറെ പ്രതീക്ഷയാണ്‌നല്‍കിയിരിക്കുന്നത്. മസ്‌കിന്റെ രണ്ട് കമ്പനികളിലെ സാങ്കേതികവിദഗ്ധര്‍ തായ്‌ലാന്‍ഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്‌പേസ് എക്‌സ്, ബോറിങ് കമ്പനി എന്നിവയിലെ വിദഗ്ധരാകും രക്ഷാപ്രവര്‍ത്തനത്തിനെത്തുക. സംഘം കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ട്രാക്കിങ്ങിനും വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുകളയുന്നതിനുമാകും മസ്‌കിന്റെ സംഘം സഹായിക്കുക എന്ന് തായ് സര്‍ക്കാര്‍ അറിയിച്ചു. സഹായത്തിന് പുറമെ ഒരു ബദല്‍ രക്ഷാപ്രവര്‍ത്തന മാതൃക കൂടി മസ്‌ക് അവതരിപ്പിച്ചു. വെള്ളത്തിനടിയില്‍ നൈലോണ്‍ ട്യൂബ് ഉപയോഗിച്ച് എയര്‍ ടണല്‍ ഉണ്ടാക്കാനാണ് മസ്‌കിന്റെ നിര്‍ദേശം.
https://www.facebook.com/Malayalivartha






















