അഫ്ഗാനിസ്താനിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയത്. തോക്കുകളുമായി ക്വാജ ഹസന്‍ മോസ്‌കിലേക്ക് എത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ഇവര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രവിശ്യ പൊലീസ് മേധാവി സര്‍ദാര്‍ വാലി തബ്‌സും പറഞ്ഞു.
25 മൃതദേഹങ്ങള്‍ പള്ളിയില്‍ നിന്ന് കണ്ടെത്തിട്ടുണ്ടെന്ന് അബ്ദുള്ള ഹസറാത്ത് പറഞ്ഞു. ഏകദേശം 81 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ 100ലേറെ പേര്‍ പള്ളിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
https://www.facebook.com/Malayalivartha






















