നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ റദ്ദ് ചെയ്ത് പാക് കോടതി...ഇരുവരുടേയും തടവ്ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവാണ് വിധിച്ചിരുന്നത്
നവാസ് ഷെരീഫിനും മകള്‍ക്കും ആശ്വാസം. അഴിമതിക്കേസില്‍ തടവ്ശിക്ഷ അനുഭവിക്കുന്ന പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. ഇരുവരുടേയും തടവ്ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവാണ് വിധിച്ചിരുന്നത്.
പാനമ രേഖകളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷെരീഫിനെതിരെ പാകിസ്ഥാനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഒന്നായ അവാന്‍ഫീല്‍ഡ് ഹൗസ് കേസിലായിരുന്നു വിധി. ലണ്ടനിലെ സമ്പന്ന മേഖലയില്‍ നാല് ഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നായിരുന്നു കേസ്. എന്നാലിതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഷെരീഫിന് കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha