അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

വീണ മാസപ്പടി കരിമണല്‍ കൊള്ളക്കേസില്‍ ഒന്നാം പ്രതി പിണറായി വിജയന്‍തന്നെയെന്ന നിലയില്‍ അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം. മകള്‍ വീണയുടെ അക്കൗണ്ടില്‍ കോടികള്‍ മാസപ്പടി നല്‍കിയതിനു പ്രത്യുപകാരമായി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായിരിക്കെ, ഇനി പിണറായി വിജയന് പിടിച്ചു നില്‍ക്കാനാവില്ല. അഥവാ പിണറായി വിജയനെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും എംഎല്‍എ സ്ഥാനത്തു നിന്നും പിണറായി ഉടന്‍ പുറത്താകുമെന്ന് വ്യക്തമാണ്.
സിപിഎം ദേശീയ സംസ്ഥാന നേതൃത്വത്തിന് ഇനി പിണറായി വിജയനെ പിടിച്ചുനിറുത്താനാവില്ല. മാസപ്പടി കേസില്‍ കര്‍ത്ത വെളിവുകേടു പറയുകയാണെന്നും കോഴക്കേസില്‍ അടിസ്ഥാനമില്ലെന്നുമാണ് പിണറായി വിജയന്‍ വിശദീകരിച്ചിരിക്കുന്നത്.സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി പുറത്തുവന്നിരിക്കെ വീണ ഉടന്‍ അറസ്റ്റിലാകും. കരാര്‍ നല്‍കിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കര്‍ത്തയുടെ മൊഴി. വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ല. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കര്‍ത്ത മൊഴി നല്‍കിയിരിക്കുന്നത്.
മരവിപ്പിക്കല്‍ നടപടി സംബന്ധിച്ച് ഇഡി, അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്‍പാകെയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.വീണ യുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചിരിക്കുന്നത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്. വീണയുടെ മറ്റൊരു കമ്പനിയായ ലേക്കര്‍ ഇന്ത്യയുടെ 15. 5 ലക്ഷവും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. വീണയുടെ അക്കൗണ്ടില്‍ 1.37 ലക്ഷം രൂപയാണുള്ളത്.എക്സാലോജിക്കിന്റെ അക്കൗണ്ടില്‍ 27,585. ശശിധരന്‍ കര്‍ത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയും മരവിപ്പിച്ചു. ഇതു കൂടാതെ വീണയ്ക്ക് വേറെയും തട്ടിപ്പുകമ്പനികളുണ്ടെന്നും അതിലേക്കൊക്കെ പണം വന്നിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരിക്കുന്നു.
എല്ലാം മാധ്യമസൃഷ്ടിയാണെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ പറഞ്ഞുകൊള്ളു എന്നാണ് ഇന്ന് രാവിലെ പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞിരിക്കുന്നത്.അടുത്തയാഴ്ച പിണറായി വിജയനെ ഒട്ടും വൈകാതെ ഇഡി ചോര്യം ചെയ്യുമെന്നും ഒട്ടും വൈകാതെ പിണറായി അറസ്റ്റിലാവുകയും ചെയ്യുമെന്ന് വ്യക്തമാണ്. വീണ അറസ്റ്റിലായാല്‍ ആ നിമിഷം പിണറായി വിജയന് മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്താകും. വീണയുടെ മാസപ്പടി കേസില്‍ അറസ്റ്റുണ്ടായാല്‍ ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും രാജിവയ്‌ക്കേണ്ടിവരും. അറസ്റ്റ് ഒഴിവാക്കന്‍ വീണാ വിജയന്‍ ഒളിവില്‍ പോകുമോ എന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത പുലര്‍ത്തുകയാണ്.
വിദേശത്തേക്ക് പോകാനുള്ള നീക്കം തടയാന്‍ വിമാനത്താവളങ്ങളിലും നീരീക്ഷണമുണ്ടാകും.വീണ ഉള്‍പ്പെടുന്ന കേസില്‍ അടിയന്തിരമായി ഇടപെടാനുള്ള ഒരുക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ ധാരണയായതും വീണയ്ക്ക് കുരുക്കായി മാറുകയാണ്. ഇനിയുള്ള ഏതു നിമിഷവും വീണ അകത്തുപോകും. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ സ്ഥോടനാത്മകമായ സാഹചര്യമാണ് സംജാതമാവുക.
അറസ്റ്റ് ഒഴിവാക്കാന്‍ വീണ ഒളിവില്‍ പോകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ആമേരിക്കയിലും ദുബായിയിലും പിണറായി കുടുംബത്തിന് വന്‍ ബിസിനസ് ബന്ധങ്ങളുണ്ടെന്ന ആരോപണം മുന്‍പു തന്നെ ശക്തമാണ്.അതിനിടെ വീണ എവിടെയുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കാന്‍ കേന്ദ്ര ഏജന്‍സികളും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒളിവില്‍ പോയാലും കണ്ടെത്താനാണ് ഇത്. മകള്‍ അറസ്റ്റിലായാല്‍ പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം തുടരാനാവില്ലെന്നിരിക്കെ മുന്‍പൊരിക്കലും ഉണ്ടാകാത്ത രാഷ്ട്രീയ മ്മര്‍ദത്തിലേക്ക് നീങ്ങുകയാണ് സിപിഎം. വീണാ വിജയന്‍ അറസ്റ്റിലായാല്‍ എങ്ങനെ പ്രതിരോധിക്കണം എന്നതില്‍ പാര്‍ട്ടി ആലോചന തുടങ്ങിക്കഴിഞ്ഞു.
കേസില്‍ പിണറായിയ്ക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന നിലപാട് ഉയര്‍ത്തി പിണറായിയെ രാജിയില്‍ നിന്ന് രക്ഷിക്കാനുള്ള നീക്കത്തിലായിരുന്നു മുന്‍പ് സിപിഎം. എന്നാല്‍ നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ സിപിഎമ്മിന് സാധിക്കില്ല.
എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍.
കരിമണല്‍ കമ്പനിക്ക് എന്തു സേവനമാണ് വീണ വിജയനും അവരുടെ കമ്പനിയും ചെയ്തു കൊടുത്തതെന്നതില്‍ വ്യക്തമായ ഉത്തരം വീണയ്ക്കും പാര്‍ട്ടിക്കും പിണറായി വിജയനും നല്‍കാനാകുന്നില്ല. പണം പറ്റിയെങ്കിലും സേവനം കൊടുത്തെന്നും നികുതി അടച്ചാണ് പണം പറ്റിയതെന്നുമൊക്കെയുള്ള അഴകൊഴമ്പന്‍ മറുപടിയാണ് പിണറായിയും ഗോവിന്ദനും നടത്തിക്കൊണ്ടിരിക്കുന്നത്.തട്ടിപ്പുനടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കണ്ടെത്തിയ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കമ്പനികാര്യം അന്വേഷിക്കുന്ന ഏറ്റവും വലിയ ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ഏറ്റെടുത്തത്.
സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ തുടങ്ങി 13 പേരെ പ്രതി ചേര്‍ത്താണ് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷന്‍ ചുമതല. കേസില്‍ പിഎംഎല്‍എ, ഫെമ കുറ്റങ്ങള്‍ ചുമത്തുന്ന സാഹചര്യമുണ്ടായാല്‍ സിഎംആര്‍എല്‍ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കും.ഈ സാഹചര്യത്തില്‍ വീണ വിജയന് അഞ്ചു വര്‍ഷം മുതല്‍ എട്ടു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുമെന്നാണ് സാഹചര്യം. . വീണാ വിജയന്റെ മാത്രമല്ല പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























