സ്വർണ വിപണിയിൽ വീണ്ടും ഉണർവ്... പവന് 440 രൂപയുടെ വർദ്ധനവ്

സ്വർണ വിപണിയിൽ വീണ്ടും ഉണർവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർദ്ധിച്ചു. ഗ്രാമിന് 13,285 രൂപയായി ഉയർന്നപ്പോൾ പവന് 1,05,840-ൽ നിന്ന് 1,06,280 രൂപയായി വർദ്ധിച്ചു.
തുടർച്ചയായി മുന്നോട്ടു കുതിച്ച സ്വർണവില വ്യാഴം വൈകുന്നേരവും ഇന്നലെയും കുത്തനെ താഴോട്ടിറങ്ങി. ഇന്നലെ പവന് 1,360 രൂപയും ഗ്രാമിന് 170 രൂപയുമാണ് കുറഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം പവന് 800 രൂപ കുറഞ്ഞ് 1,07,200 രൂപയായിരുന്നു വില.
"
https://www.facebook.com/Malayalivartha


























