സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. വെള്ളിയാഴ്ച ടെക്സസിൽ നിന്നാണ് ഭീമാകാരമായ സ്റ്റാർഷിപ്പ് റോക്കറ്റ് കുതിച്ചുയർന്നത്.
വിക്ഷേപണത്തിനിടയിൽ ആദ്യമായി പരിഷ്കരിച്ച 20 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ സബ്‌ഓർബിറ്റൽ ബഹിരാകാശത്തേക്ക് വിജയകരമായി എത്തിക്കുകയായിരുന്നു.
ഏകദേശം 400 അടി (122 മീറ്റർ) ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റ് സിസ്റ്റം ടെക്സസിലെ സ്പേസ് എക്സിന്റെ സ്റ്റാർബേസിൽ നിന്ന് വൈകുന്നേരം 6:50 ഓടെയാണ് വിക്ഷേപിച്ചത്.
മിഷന്റെ ഭാഗമായി, കൂടുതൽ ശക്തമായതും ഉയർന്ന ബാൻഡ്‌വിതും ഇന്റർനെറ്റ് വേഗതയുമുള്ള സ്റ്റാർലിങ്കിന്റെ വി3 (V3) വിഭാഗത്തിൽപ്പെട്ട 20 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇവ ഭ്രമണപഥത്തിലുള്ള സ്പേസ് എക്സിന്റെ നിലവിലുള്ള ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചു. തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചതുപോലെ സബ്‌ഓർബിറ്റൽ പാതയിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും കത്തിനശിക്കുകയും ചെയ്തു.
ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിലൂടെയുള്ള യാത്രയ്ക്കിടയിൽ റോക്കറ്റിൽ ഘടിപ്പിച്ച ക്യാമറ പകർത്തിയ ദൃശ്യങ്ങൾ സ്പേസ് എക്സ് തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























