ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവം; ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി; ആർ.ശ്യാംരാജിന്റെ വാഹനം പുറത്തിറക്കി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയിഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായ ആക്രമണത്തിൽ വാഹനം തകർത്ത സംഭവത്തിൽ നിർണായക ഇടപെടൽ. ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സി പി ഐ എം തല്ലിത്തകർത്ത കാർ നന്നാക്കുമെന്ന വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഇ.ഡി . സിപിഎം നന്നാക്കുമെന്ന വാഗ്ദാനം നൽകി. പക്ഷെ അത് മറന്നിരുന്നു. എന്നാൽ ഇ.ഡിയാകട്ടെ പറഞ്ഞ വാക്കുപാലിച്ചു. ആക്രമണത്തിൽ തകർന്ന 3 കാറുകളും നന്നാക്കാൻ ഡ്രൈവർമാർക്ക് ഇ.ഡി സാമ്പത്തിക സഹായം നൽകി.
വലിയ കേടുപാടുകളുണ്ടായ കാറിന്റെ ഉടമ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജിന് 1.75 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം കൈമാറിയത്. 3 ദിവസം മുൻപ് ശ്യാംരാജ് തന്റെ കാർ കിളിമാനൂരിലെ വർക്‌ഷോപ്പിൽനിന്നു പുറത്തിറക്കി. മറ്റു 2 ഡ്രൈവർമാർക്കും വർക്‌ഷോപ്പിൽ ചെലവായ തുക മുഴുവനായി നൽകി . തകർന്ന കാർ നന്നാക്കാൻ പണമില്ലാതെ പെയ്ന്റിങ് ജോലിക്കു പോകേണ്ടിവന്ന ശ്യാംരാജിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു .
ശ്യാംരാജ് തിരുവനന്തപുരം നഗരത്തിൽ ടാക്സി ഓട്ടം പുനഃരാരംഭിച്ചു. മറ്റു 2 കാറുകൾക്കും ഇൻഷുറൻസ് തുകയ്ക്കു ശേഷം അറ്റകുറ്റപ്പണിക്ക് ചെലവായ പണമാണ് ഇ.ഡി നൽകിയത്. മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നിൽ ഇ.ഡി.ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിലാണ് 3 കാറുകൾ തകർന്നത്. കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന്റെ കണ്ണിനും പരുക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha


























