Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാന് മേൽ അമേരിക്കയുടെ ഉപരോധം, ഇന്ത്യയ്ക്ക് തിരിച്ചടി ? ; പ്രതിസന്ധി മറികടക്കാൻ സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ അളവ് ഇന്ത്യ വര്‍ധിപ്പിക്കുന്നു

11 OCTOBER 2018 01:29 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ അടക്കമുള്ള ഉപഭോക്ത രാഷ്‌ട്രങ്ങൾക്ക് 40 ലക്ഷം ബാരൽ അധിക ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ ലോകത്തിലെ ഏറ്റവും വലിയ എണ്ണയുത്പാദന രാജ്യമായ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ സൗദിയുടെ സഹായം ഇന്ത്യയ്ക്ക് ഉപകാരമാകും. നവംബർ നാല് മുതലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണയുത്പാദക രാജ്യമായ ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ പെട്രോളിയം ഉത്‌പന്നങ്ങൾ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഈ വരുന്ന നവംബറോടെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ലെന്നും ഇറാനിൽ നിന്നുള്ള ഇറക്കുമതി തുടരുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, മാംഗളൂർ റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവരാണ് പത്ത് ലക്ഷം വീതം ബാരൽ ക്രൂഡ് ഓയിൽ അധികമായി ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയിലെ പ്രമുഖ എണ്ണ വിതരണ കമ്പനികളെല്ലാം തന്നെ നവംബറിൽ സൗദിയിൽ നിന്ന് കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ തയ്യാറെടുത്തുവെന്നാണ് വിവരം. നവംബറിൽ 10 ലക്ഷം ബാരൽ അസംസ്കൃത എണ്ണ സൗദിയിൽ നിന്നും ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ ഓർഡർ ചെയ്‌തുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇന്ത്യയിലെയും സൗദിയിലെയും പെട്രോളിയം കമ്പനികൾ തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (34 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (1 hour ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (6 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (6 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (6 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (20 hours ago)

Malayali Vartha Recommends