ചൈനയില്‍ 4 നഗരങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

ചൈനീസ് സര്‍ക്കാര്‍ രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനയിലെ നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലുമാണ് ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളും വെട്ടിച്ചുരുക്കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്മസിന് ആഴ്ചകള്‍ക്കു മുന്‍പേ തന്നെ ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഗാങ്ഷൂവിലെ 40 വര്‍ഷം പഴക്കമുള്ള റോന്‍ഗുലി പള്ളി സര്‍ക്കാര്‍ അടച്ചുപൂട്ടി. സെപ്റ്റംബറില്‍ 1,500 അംഗങ്ങളുള്ള ബെയ്ജിങ്ങിലെ സിയോന്‍ പള്ളിയും പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ അനൗദ്യോഗിക ആരാധനാലയമായിരുന്നു ഇത്.
ചൈനയിലെ ഏര്‍ളി റെയ്ന്‍ കോണ്‍വന്റ് ചര്‍ച്ചിന്റെ പഴയ മുഖ്യകാര്യാലയം ക്രിസ്മസ് രാത്രിയില്‍ പ്രാദേശിക ഭരണകൂടത്തിന്റെ ഓഫിസ് ആക്കി മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നില്ലെന്ന് എഴുതി നല്‍കാന്‍ വിശ്വാസികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. മറ്റു വഴികളില്ലെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് വിശ്വാസികള്‍ അറിയിച്ചു.
ചൈനയില്‍ ബൈബിളുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത് ഈ വര്‍ഷം നിരോധിച്ചിരുന്നു. ആരാധന നടത്തുന്ന ആറോളം ഇടങ്ങള്‍ അടപ്പിക്കുകയും ചെയ്തു. ഷി ചിന്‍ പിങ് അധികാരത്തിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങളാണ് മതങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയത്.
പടിഞ്ഞാറന്‍ ഷിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് ഇസ്‌ലാം വിശ്വാസികളെയാണ് സര്‍ക്കാര്‍ തടവിലാക്കിയത്. ചൈനയില്‍ ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വത്തിക്കാന്‍ ഇടക്കാല കരാറിലെത്തിയിരുന്നു. ഇതിന്റെ കൂടുതല്‍ നടപടികള്‍ക്കായി പ്രതിനിധി സംഘത്തെ ചൈനയിലേക്കു അയച്ചതായും വത്തിക്കാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























