കൊളംബിയയില്‍ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 മരണം, 12 പേര്‍ക്ക് പരിക്ക്

ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ബസപകടത്തില്‍ ഏഴു പേര്‍ മരിച്ചു. ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. 12 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബോയോക്കയിലെ സാന്‍ മാറ്റോയില്‍ വച്ചാണ് സംഭവം. 19 പേരുമായി സഞ്ചരിച്ച ബസ് മലയിടുക്കില്‍ വെച്ച് താഴേക്ക് പതിക്കുകയായിരുന്നു. മരിച്ചവരിലേറെയും മാര്‍ക്കറ്റിലേക്ക് പോയ കര്‍ഷകരാണ്.
കാലപഴക്കം ചെന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനം. ബസ് അനധികൃതമായാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























