അമേരിക്കയിലെ കോളിയര്‍വില്ലില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് സഹോദരങ്ങൾ വെന്തുമരിച്ചു

അമേരിക്കയിലെ കോളിയര്‍വില്ലില്‍ ക്രിസ്മസിനു രണ്ടുദിവസം മുൻപ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാലു പേരില്‍ മൂന്നു പേര്‍ ഇന്ത്യന്‍ വംശജരായ കുട്ടികളെന്ന് റിപ്പോര്‍ട്ട്. കാരി കുഡ്രയിറ്റ് എന്ന യുവതിയും ഷാരോണ്‍ (17), ജോയി (15), ആരോണ്‍ (14) എന്നീ കുട്ടികളുമാണു മരിച്ചത്. ഇന്ത്യയിൽനിന്നുള്ള നായിക് കുടുംബത്തിലെ സഹോദരങ്ങളാണു തീപിടിത്തത്തിൽ മരിച്ച മൂന്നു പേരുമെന്ന് കോളിയര്‍വില്ലി ബൈബിൾ ചർച്ച് പ്രസ്താവനയിൽ അറിയിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായിക്–സുജാത ദമ്പതികളുടെ മക്കളാണു പൊള്ളലേറ്റു മരിച്ച ഷാരോണും ജോയിയും ആരോണും. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.
ടെന്നസിയിലെ മെംഫിസിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട് ഉടമസ്ഥയായ കേരി കോഡ്റിയറ്റിനെയും (46) വെന്തുമരിച്ച നിലയിൽ കണ്ടെത്തി. അതേസമയം, തീപിടിത്തത്തിൽ കേരിയുടെ ഭർത്താവ് ഡാനിയേൽ കോഡ്രിറ്റും മകൻ കോലി (13)യും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോൾ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല.
തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച സഹോദരങ്ങൾ. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്. മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്. ശ്രീനിവാസനും ഭാര്യയും കഴിഞ്ഞ വർഷമാണ് തെലങ്കാനയിലേക്ക് മടങ്ങിയത്. അവധിക്ക് സ്കൂൾ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയില്ല. കോഡ്രിറ്റ് കുടുംബത്തിന്‍റെ ക്ഷണപ്രകാരമാണ് സഹോദരങ്ങൾ ഇവിടെ താമസിക്കാനെത്തിയത്. ചര്‍ച്ച് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കൾ അമേരിക്കയിലെത്തി.
20–30 മിനിറ്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമായെങ്കിലും നാലു പേര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ‘സ്മോക് ഡിറ്റക്‌ഷൻ’ സംവിധാനം ഇല്ലായിരുന്നെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപ് അയല്‍ക്കാരന്റെ സഹായത്തോടെയാണ് കാരിയുടെ മകനും ഭർത്താവും കെട്ടിടത്തിനു പുറത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























