ക്രിസ്മസ് രാവ് ഇറാക്കിലെ സൈനികർക്കൊപ്പം പങ്കിട്ട് ട്രംപും ഭാര്യ മെലാനിയ ട്രംപും; ആഘോഷമാക്കി സൈനികർ

ക്രിസ്മസ് രാത്രിയിൽ ഇറാക്കിൽ പറന്നിറങ്ങി ട്രംപ് . ഭാര്യ മെലാനിയ ട്രംപും ഒപ്പമുണ്ടായിരുന്നു. ഇറാക്കിലെ യുഎസ് സൈനികർക്കൊപ്പം ക്രിസ്മസ് രാത്രി പങ്കിട്ടു . സെൽഫി എടുത്തും ഓട്ടോഗ്രാഫ് നൽകിയും ട്രംപും മെലാനിയയും മൂന്നു മണിക്കൂറോളം സൈനികർക്കൊപ്പം ചെലവഴിച്ചു. സൈനികരുടെ സേവനത്തിനും വിജയത്തിനും ത്യാഗത്തിനും നേരിട്ടെത്തി നന്ദി അറിയിക്കുന്നതിനായിരുന്നു ട്രംപിന്റെ സന്ദർശനമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
മുന്‍കൂട്ടി അറിയിക്കാതെ ബാഗ്ദാദിലെ അൽ അസ് വ്യോമതാവളത്തിൽ എത്തിയ ട്രംപ് സൈനികർക്കൊപ്പം സമയം ചെലവിട്ടു. ദേശീയ സുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടണും ട്രംപിനെ അനുഗമിച്ചു. സിറിയയിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജിം മാറ്റിസ് യുഎസ് പ്രതിരോധസെക്രട്ടറി സ്ഥാനമൊഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ട്രംപിന്റെ സന്ദർശനം.
ഇറാക്ക് പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദിയുമായി ട്രംപും കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ചില അഭിപ്രായവ്യത്യാസങ്ങൾ കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. ഇരുനേതാക്കളും ഫോണിൽ സംസാരിച്ചതായി മഹ്ദിയുടെ ഓഫീസ് അറിയിച്ചു.
ഐഎസിനെ നേരിടാൻ ഇറാക്കിൽ സർക്കാർ സൈന്യത്തിന് പിന്തുണയുമായി അയ്യായിരത്തോളം യുഎസ് സൈനികരാണ് പോരാടുന്നത്. എന്നാൽ ഇറാക്കിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള പദ്ധതിയില്ലെന്ന് ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha



























