ഓടിക്കൊണ്ടിരുന്ന ട്രക്ക് ബൈക്കിനു മുകളിലൂടെ മറിഞ്ഞു; ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

ചൈനയിലെ ഗുവാങ്സി ജുവാംഗിൽ നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരുന്ന ട്രക്ക് മറിയുകയും അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ നിന്നും ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയായിരുന്നു. അതേസമയം അപകടത്തില്‍ യുവാക്കളുടെ ബൈക്ക് പൂര്‍ണ്ണമായും നശിച്ചു. എന്നാല്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ട യുവാക്കളാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്.
രണ്ട് യുവാക്കള്‍ ബൈക്കില്‍ പോകുകയായിരുന്നു. പെട്ടെന്നാണ് ഇവരുടെ എതിര്‍വശത്തുകൂടി വരുകയായിരുന്ന മണ്ണ് നിറച്ച ട്രക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് വീണത്. ട്രക്ക് റോഡിലേക്ക് മറിഞ്ഞ് വീഴുന്നതും യുവാക്കള്‍ ട്രക്കിനെ മറിക്കടന്ന് പോകുന്നതും ഒരുമിച്ചായിരുന്നു.
അപകടത്തിൽപ്പെട്ട യുവാക്കളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം നടന്നത്. അതേസമയം സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























