മരണശേഷം ആയിരത്തിമൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം പാവപ്പെട്ടവർക്ക് ! ; ഫോബ്‌സ് പട്ടികയിൽ ഇടം പിടിച്ച ഹോളിവുഡ് താരം ചൗ യുന്‍-ഫാറ്റിന്റെ പ്രഖ്യാപനത്തിന് പ്രശംസിച്ച് സോഷ്യൽ മീഡിയ

തന്റെ മരണശേഷം ആയിരത്തിമൂന്നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം പാവപ്പെട്ടവർക്കായി നൽകുമെന്ന് പ്രശസ്ത ഹോങ്കോങ്ങ് ചലച്ചിത്ര താരം ചൗ യുന്‍-ഫാറ്റ്. തന്റെ ഭാര്യയുടെ ശക്തമായ പിന്തുണയോടെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുതിരുന്നതിനും ചൗ യുന്‍-ഫാറ്റ് വ്യകത്മാക്കി.
‘ പണം തന്റേതാണെന്ന കാഴ്ച്ചപ്പാടില്‍ എല്ലാക്കാലത്തും നിങ്ങള്‍ക്ക് സൂക്ഷിച്ച് വയ്ക്കാനാകില്ല. ഒരുദിവസം നിങ്ങള്‍ ഈ ഭൂമിയില്‍നിന്ന് എന്നന്നേക്കുമായി പോകേണ്ടി വരും. മരിക്കുമ്പോള്‍ ഇവയെല്ലാം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി ഉപേക്ഷിക്കേണ്ടി വരും. മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ലെന്നും യുന്‍-ഫാറ്റ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയയിലെ മുന്‍ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷല്‍ നല്‍കിയ അഭിമുഖത്തിലാണ് യുന്‍-ഫാറ്റിന്റെ തുറന്നുപറച്ചില്‍. താരത്തിന്റെ തുറന്നു പറച്ചിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രശംസയറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
ഓസ്‌കാര്‍ ചിത്രം പൈറേറ്റ്സ് ഓഫ് കരീബിയന്‍, എ ബെറ്റര്‍ ടുമോറോ എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് യുന്‍-ഫാറ്റ്. ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. 2015ലെ ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. റസല്‍ ക്രോവിനൊപ്പം 24-ാം സ്ഥാനത്തായിരുന്നു യുന്‍-ഫാറ്റ്. കോടീശ്വരനാണെങ്കിലും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്ന ചൗ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ ടിക്കറ്റ് പോലും ക്യൂവില്‍ നിന്നാണ് എടുക്കാറുള്ളത്.
https://www.facebook.com/Malayalivartha



























