ഇന്തോനേഷ്യയിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; പ്രദേശത്ത് റെഡ് അലേർട്ട്; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍; വിമാന സര്‍വീസുകൾ റദ്ദാക്കി

ഇന്തോനേഷ്യയെ വൻ വിനാശത്തിലേയ്ക്ക് നയിച്ച സുനാമിയ്ക്ക് കാരണമായ അനക് ക്രാക്കത്തുവ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് അധികൃതർ രാജ്യത്ത് വീണ്ടും സുനാമി മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.
അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നതിനു സമീപത്തുകൂടെ സര്‍വിസ് നടത്തുന്ന വിമാനങ്ങളുടെ വഴി മാറ്റി. 25 വിമാന സര്‍വീസുകളും റദ്ദാക്കി. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാലാണ് വിമാനങ്ങളുടെ വഴി മാറ്റിയതെന്നും ഇന്തോനേഷ്യന്‍ ട്രാഫിക് കണ്‍ട്രോള്‍ ഏജന്‍സിയായ എയര്‍നേവ് പറഞ്ഞു.
അഗ്നിപര്‍വതം ശക്തമായതിനെ തുടര്‍ന്ന് മുന്നറിയിപ്പ് രണ്ടാംഘട്ടത്തില്‍നിന്ന് മൂന്നിലേക്ക് മാറിയെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ വകുപ്പ് പറഞ്ഞു. അനക് ക്രക്കാതുവിന്റെ ശക്തി കൂടിവരികയാണ്. തീരപ്രദേശങ്ങളില്‍നിന്ന് അഞ്ച് കി.മി അകലങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാറിനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 430 പേർ കൊല്ലപ്പെട്ടത്. ജാവ, സുമാത്ര ദ്വീപുളകള്‍ക്കിടയിലാണ് ഈ അഗ്‌നിവര്‍വതം. പൊട്ടിത്തെറിയുണ്ടായ ഭാഗത്തു നിന്നും വലിയ അളവില്‍ ചാരം പുറത്തേക്ക് വന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഈ മേഖലയിലൂടെയുള്ള ഗതാഗതം വിലക്കിയിരിക്കുകയാണ്.
അതേസമയം സുനാമിയില്‍ കാണാതായ 159 പേരെ കുറിച്ച് ഇതു വരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. 1600 ലധികം പേര്‍ക്കാണ് സുനാമിയില്‍ പരുക്കേറ്റത്. അപകട മേഖലകളില്‍ നിന്നും 20,000ത്തോളം പേരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























