ഹിലാരി ക്ലിന്റനെ തോൽപ്പിച്ച് മുൻ പ്രഥമ വനിതാ മിഷേൽ ഒബാമ

അമേരിക്കയിലെ ഏറ്റവും ആരാദ്ധ്യയായ വനിതയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും സ്‌റ്റേറ്റ് സെക്രട്ടറിയും ബിൽ ക്ലിന്റന്റെ ഭാര്യയുമായ ഹിലാരി ക്ലിന്റൻ 17 വർഷം കുത്തകയായി വച്ച പദവിയാണ് ഒരു നൊടിയിൽ മുൻ പ്രഥമ വനിത കൂടിയായ മിഷേൽ കരസ്ഥമാക്കിയത്.മാത്രമല്ല ഹിലാരി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ഗ്യാലപ് നടത്തിയ വാർഷിക പൊതുജനാഭിപ്രായ പോളിംഗിൽ ടോക് ഷോ താരമായ ഒപ്ര വിൻഫ്രി ആണ് രണ്ടാം സ്ഥാനത്തുള്ളത് . എലിസബസത്ത് രാജ്ഞി ആദ്യ പത്തിൽ ഇടംപിടിച്ചു. 50-ാം തവണയാണ് രാജ്ഞി ഈ സ്ഥാനത്ത് തുടരുന്നതെന്ന് ഗ്യാലപ് പറയുന്നു.
അമേരിക്കയിലെ ഏറ്റവും ആരാദ്ധ്യനായ പുരുഷന്മാരുടെ പട്ടികയിൽ 11ാം വർഷവും മുൻ പ്രസിഡന്റ് ബരാക് ഒബാമ ഒന്നാം സ്ഥാനത്ത് തുടരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാലാം വർഷവും രണ്ടാം സ്ഥാനം നിലനിർത്തി.
ഗ്യാലപ് നടത്തിയ പോളിംഗിൽ 1,025 പേരാണ് ലോകത്തെ ഏറ്റവും ആരാദ്ധ്യരായ സ്ത്രീ-പുരുഷന്മാരെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്.
https://www.facebook.com/Malayalivartha



























