ചൂണ്ടുവിരൽത്തുമ്പിൽ ലോകത്തെ മൊത്തം വട്ടം കറക്കി ഫ്രാൻസിസ് മാർപ്പാപ്പ

ചൂണ്ടു വിരൽ തുമ്പിൽ ഫുട്ബോൾ കറക്കി ലോകത്തെ മൊത്തം അമ്പരിപ്പിച്ചിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ.മാര്‍പാപ്പയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് നടന്ന കൗതുകകരമായ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ലോകത്തെ മൊത്തം അമ്പരിപ്പിച്ച് കൊണ്ട് മാർപ്പാപ്പ വട്ടം കറക്കിയത്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ശനിയാഴ്ച നടന്ന ഒരു ക്യൂബൻ കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങൾ നടക്കവേ അതിലെ ഒരു കലാകാരൻ വിരൽ തുമ്പിൽ കറക്കിയ പന്തുമായി മാർപ്പാപ്പയ്ക്ക് സമീപമെത്തി. തുടർന്ന് മൂന്ന് സെക്കന്റോളം പന്ത് കറക്കി മാര്‍പാപ്പയുടെ വിരല്‍ത്തുമ്പില്‍ വെച്ചു കൊടുത്തു. മാര്‍പാപ്പ അത് ആസ്വദിക്കുകയും ചെയ്തു. ഇത് അവിടെയെത്തിയവരെയെല്ലാം ആഹ്‌ളാദചിത്തരാക്കിയെന്ന് മാത്രമല്ല ഇതിന്റെ ചിത്രങ്ങള്‍ ഞൊടിയിടയില്‍ പ്രചരിക്കുകയും ചെയ്തു.
റെഡിറ്റിന്റെ ശ്രദ്ധയില്‍ പെട്ടതോടെ മാര്‍പാപ്പയുടെ ഫുട്‌ബോളിനൊപ്പമുള്ള ചിത്രത്തിന് പുതിയ മാനം ലഭിച്ചു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ ലോകത്തിനു മുന്നിലെത്തിയത് വിരല്‍ത്തുമ്പില്‍ വിവിധ വസ്തുക്കള്‍ കറക്കുന്ന മാര്‍പാപ്പയുടേതായാണ്. സംഗതി ഓണ്‍ലൈനില്‍ വന്‍ഹിറ്റായിരിക്കുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha



























