ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരമേറ്റു

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. ബംഗ്ലദേശ് തെരെഞ്ഞെടുപ്പിൽ അവാമി ലീഗ് വന്‍ വിജയം നേടിയതോടെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി അധികാരമേറ്റത്. പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 4 തവണ പ്രധാനമന്ത്രിയെന്ന റെക്കോർഡ് നേട്ടമാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കുള്ളത്.
മന്ത്രിമാരും സഹമന്ത്രിമാരും ഉൾപ്പെടെ 46 പേരുടെ മന്ത്രിസഭയാണ് ഹസീനയുടേത്. മന്ത്രിസഭയിൽ പുതുമുഖങ്ങളാണ് ഏറെയും – 31 പേർ. നേരത്തെ 1996 ലും 2008 ലും 2014 ലും പ്രധാനമന്ത്രിയായിരുന്നു ഇവർ . ഡിസംബര്‍ 30ന് നടന്ന തെരഞ്ഞെടുപ്പില്‍ 298 പാര്‍ലമെന്റ് സീറ്റില്‍ 287 സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. രാജ്യത്തെ 300 പാര്‍ലമെന്റ് സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്.വ്യാപക അക്രമങ്ങള്‍ അരങ്ങേറിയ തിരഞ്ഞെടുപ്പില്‍ കള്ള വോട്ടു സംബന്ധിച്ച പരാതികളും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha



























