കോൺക്രീറ്റ് വേണ്ടെങ്കിൽ ഉരുക്കാകട്ടെ ;ട്രംപ്

മെക്സിക്കോ അതിർത്തിയിൽ കോൺക്രീറ്റ് മതിലിനു പകരം ഇരുമ്പു വേലിയാണെങ്കിലും ഇരുമ്പ്
വേലിയാണെങ്കിലും മതിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിലൂടെ ഡെമോക്രാറ്റുകളെ മയപ്പെടുത്താൻ ട്രംപ് നീങ്ങുന്നത്. ഡിസംബർ 22 ന് യൂ എസിലെ ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനു ഡെമോക്രാറ്റുകളുമായി നടത്തുന്ന ചർച്ച വിജയിച്ചേക്കുമെന്ന് ഇതോടെ പ്രതീക്ഷയേറിയിരിക്കുകയാണ്.
മതിലിന് 500 കോടി ഡോളർ അനുവദിച്ചില്ലെങ്കിൽ ധനാഭ്യർഥന പാസാക്കില്ലെന്നും അടിയന്തരാവസ്ഥ ഏർപ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. തുടർന്ന്, ട്രഷറി സ്തംഭനം തുടങ്ങി . ഇതിന്റെ ഫലമായി ഫെഡറൽ ജീവനക്കാരുടെ ശമ്പളവും മറ്റും മുടങ്ങി.
ഡെമോക്രാറ്റ് നേതാക്കളായ സ്പീക്കർ നാൻസിപെലോസി സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക് ഷുമർ എന്നിവരുമായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നടത്തിയ ചർച്ച ഫലപ്രദമായിരുന്നുവെന്നു ഞായറാഴ്ച ട്രംപ് റിപ്പോർട്ടർമാരോടു പറഞ്ഞു.
അതിർത്തിയിലെ സുരക്ഷയ്ക്ക് 130 കോടി അനുവദിക്കാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡെമോക്രാറ്റുകൾ. ‘അവർക്കു കോൺക്രീറ്റ് വേണ്ട. എന്നാൽ പിന്നെ സ്റ്റീൽ ആകട്ടെ. അതിനു ചിലവു കൂടുതലാണ്. എന്നാൽ കാണാൻ ഭംഗിയുണ്ടാവും. കൂടുതൽ ബലവത്തുമാണ്.’– ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha



























