നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിൽ വീണ്ടും കിം;സുപ്രധാന വിഷയങ്ങൾ ചർച്ചയാകും

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയിൽ. നാലു ദിവസത്തെ സന്ദര്‍ശനത്തിനായിയാണ് ഇദ്ദേഹം ചൈനയിലെത്തിയത് . .ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ക്ഷണപ്രകാരമാണ് കിമ്മിന്റെ സന്ദർശനം.
ഇതു നാലാം തവണയാണ് കിം ചൈന സന്ദർശിക്കുന്നത്. ഭാര്യ റി സൊള് ജുവും ,സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ കൂടെയുണ്ട്. ട്രെയിൻ മാർഗമാണ് അദ്ദേഹം ചൈനയിൽ എത്തിയത്. കിമ്മും ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ സുപ്രധാനമായ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് സ്ഥലവും തിയ്യതിനും നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ചൈനാ സന്ദര്‍ശനം.കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























