ചരിത്രം സൃഷ്ടിച്ച് മലയാളിയായ ഗീത ഗോപിനാഥ് ;ഐ.എം.എഫിന്റെ ആദ്യ വനിതാ മുഖ്യ സാമ്ബത്തിക വിദഗ്ധയായി ഗീത ഗോപിനാഥ് ചുമതലയേറ്റു

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവും ഹാവർഡ് യൂണിവേഴ്സിറ്റി പ്രൊഫസറും മലയാളിയുമായ ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണ്യ നിധി(ഐ.എം.എഫ്)യുടെ ആദ്യ വനിതാ മുഖ്യ ഇക്കണോമിസ്റ്റായി ചുമതലയേറ്റു.കഴിഞ്ഞ ഒക്ടോബറിലാണ്കണ്ണൂര്‍ സ്വദേശിയായ ഗീതയെ ഐ.എം.എഫ്. ചീഫ് എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്.
ഐ എം എഫിന്റെ ചീഫ് ഇക്കണോമിസ്റ്റാകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരിയും ആദ്യ മലയാളിയുമാണ് ഗീതാ ഗോപിനാഥ്. ആർ ബി ഐ മുൻ ഗവർണറായിരുന്ന രഘുറാം രാജനായിരുന്നു ഇതിന് മുമ്പ് ഈ പദവി വഹിച്ചിട്ടുളള ഇന്ത്യാക്കാരൻ. ഇതുവരെ പദവി വഹിച്ചിരുന്ന മൗറിസ് ഒബ്‌സറ്റഫെല്‍ഡ് ഡിസംബര്‍ 31ന് വിരമിച്ചതിനെ തുടര്‍ന്നാണ് ഗീത ഗോപിനാഥിനെ നിയമിച്ചത്.
'അസാധാരണ വ്യക്തിത്വമാണ് ഗീത ഗോപിനാഥിന്റേത്. അവരുടെ നേതൃത്വം ഐ.എം.എഫിന് മാത്രമല്ല ലോകത്തെമ്ബാടുമുള്ള സ്ത്രീകള്‍ക്ക് മാതൃകയാണെ'ന്നും ഐ.എം.എഫ് മാനേജിംഗ് ഡയറക്‌ടര്‍ ക്രിസ്റ്റീനെ ലഗാര്‍ഡെ പറഞ്ഞു.
വിനിമയ നിരക്ക്, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് , ഇന്റർനാഷണൽ ഫിനാൻഷ്യൽ ക്രൈസിസ്, മോണിറ്ററി പോളിസി, ഡെബ്റ്റ് ആൻഡ് എമർജിങ് ക്രൈസിസ്, എന്നീ വിഷയങ്ങളിൽ ഏകദേശം നാൽപതോള ഗവേഷണ ലേഖനങ്ങൾ ഗീതാ ഗോപിനാഥ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഐഎം എഫ് പ്രസ്താവനയിൽ അറിയിച്ചു.
ലോകം ആഗോളവൽക്കരണത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് തോന്നുന്ന സമയത്താണ് ഗീത ഐഎംഎഫിൽ ജോയിൻ ചെയ്യുന്നത്. നിരവധി വെല്ലുവിളികളാണ് ഗീതയ്ക്ക് മുമ്പിലുള്ളത്. ഈ അടുത്തിടെയാണ് ഗീത മുഖ്യമന്ത്രിയുടെ പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് പദവി രാജി വെച്ചത്. മുഖ്യമന്ത്രിക്ക് രേഖാമൂലമുള്ള അറിയിപ്പ് നല്‍കിയാണ് രാജിവച്ചത്. രണ്ടുവര്‍ഷമാണ് മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവായി സൗജന്യ സേവനം അനുഷ്ടിച്ചത്. ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന നവ ഉദാരവത്കരണ നടപടികളെ പിന്തുണയ്‌ക്കുന്ന ഗീതയെ ഉപദേഷ്ടാവായി ഇടതുപക്ഷ സര്‍ക്കാര്‍ തെരഞ്ഞെടുത്തത് വിവാദമായിരുന്നു.
ഡല്‍ഹി സര്‍വകലാശാല, വാഷിംഗ്ടണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗീത ചിക്കാഗോ സര്‍വ്വകലാശാലയില്‍ അസിസ്‌റ്റന്റ് പ്രൊഫസറായാണ് ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ 45 വയസിനു താഴെയുള്ള മികച്ച 25 സാമ്പത്തിക വിദഗ്ധരില്‍ ഒരാളായി ഗീതയെ ഐ.എം.എഫ് തെരഞ്ഞെടുത്തിരുന്നു.
ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എംഎയും പ്രിന്‍സ്റ്റണ്‍ സർവ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ആളാണ് ഗീത ഗോപിനാഥ്.
കണ്ണൂര്‍ മയ്യില്‍ സ്വദേശിയും വിദഗ്ധകാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അദ്ധ്യാപിക വിജയലക്ഷ്‌മിയുടെയുംമകളായാണ് ജനനം, സഹപാഠി ഇഖ്ബാല്‍ ധലിവാളാണ് ഭര്‍ത്താവ്. അമേരിക്കന്‍ പൗരത്വമുള്ള ഗീത ഗോപിനാഥ് ഇപ്പോള്‍ മസാച്ചുസറ്റ്‌സിലാണ് താമസിക്കുന്നത്. ഐ.എം.എഫിന്റെ പതിനൊന്നാമത്തെ ചീഫ് എക്കണോമിസ്റ്റായാണ് ഗീത ചുമതലയേറ്റത്.
https://www.facebook.com/Malayalivartha



























