ഓസീസ് മണ്ണിൽ ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പാക്ക് പ്രധാനമന്ത്രിയും രംഗത്ത്

ഓസിസ് മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ ചരിത്ര താളുകൾ സൃഷ്ടിച്ച ഇന്ത്യയ്ക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആശംസാ പ്രവാഹമാണ് പെയ്തിറങ്ങുന്നത്. 71 വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതിന്റെ സന്തോത്തിലാണ് എല്ലാവരും. നേരത്തെ,കായിക ലോകത്തുള്ള പല പ്രമുഖരും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ള പല പ്രമുഖരും ടീമിന് അഭിനന്ദനവുമായി എത്തിയിരുന്നു. എന്നാലിപ്പോളിതാ ചരിത്ര മെഴുതിക്കുറിച്ച ഇന്ത്യയ്ക്ക് ആശംസ നേര്‍ന്ന് കൊണ്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമെത്തിയിരിക്കുകയാണ്.
ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ഉപഭുഖണ്ഡത്തില്‍ നിന്നുമുള്ള ആദ്യ ടീമായ കൊഹ്‌ലിക്കും സംഘത്തിനും ആശംസകള്‍ എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ തന്റെ ട്വിറ്ററിലൂടെ ആശംസകൾ നേർന്നത്. പാക് പ്രധാനമന്ത്രിയെ കൂടാതെ, പാക്ക് മുന്‍ താരം ഷുഐബ് അക്തറും ഇന്ത്യന്‍ സംഘത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് ഓസ്ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പരമ്പര. എന്നാല്‍ ഇന്ത്യയുടെ ശ്രമം മഹത്തരമാണ്. മൊത്തം പരമ്പരയിലും, ഓസീസിനെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി പോന്നുവെന്നും അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുമായി നയതന്ത്രപരമായ പല കാര്യങ്ങളിലും പാകിസ്ഥാൻ എതിരാണെങ്കിലും ഇത്തരം ഒരു നേട്ടം സ്വന്തമാക്കിയ അവസരത്തില്‍അതെല്ലാം മറന്ന് ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കാന്‍ എത്തിയ പാക്ക് പ്രധാനമന്ത്രിക്കും ഷുഐബ് അക്തറിനും നേരെ കയ്യടിക്കുകയാണ് ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ക്രിക്കറ്റ് പ്രേമികള്‍. സോഷ്യൽ മീഡിയയിൽ പോലും ഇപ്പോൾ ഇവരെ ഏറ്റെടുത്തിരിക്കുകയാണ് യുവ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ .
https://www.facebook.com/Malayalivartha



























