ബീജിങില്‍ ഒരു പ്രൈമറി സ്‌കൂളില്‍ ആക്രമണം; 20 കുട്ടികൾക്ക് പരിക്കേറ്റു ; മൂന്ന് കുട്ടികളുടെ നില ഗുരുതരം

ചൈനയിലെ ബീജിങ്ങിൽ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 20 കുട്ടികള്‍ക്ക് പരിക്കേറ്റു.ഷിചെങ് ജില്ലയിലാണ് സംഭവം. പരുക്കേറ്റ കുട്ടികളെ ഉടൻ തന്നെ സ്‌കൂളിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം ,സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ആശുപത്രിക്കു പുറത്ത് പൊലിസുകാര്‍ കാവല്‍ നില്‍ക്കുന്നതായി ഒരു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha



























