ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുന്നത് ആത്മഹത്യാപരം; തന്റെ സമാധാന നീക്കത്തിന് ഇന്ത്യ പ്രതികരിക്കുന്നില്ല;ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായി താൻ സമാധാനത്തിനായി നടത്തുന്ന ശ്രമങ്ങളോട് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവായുധ രാഷ്ട്രങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ അത് ആത്മഹത്യാപരമായിരിക്കും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും നല്ലതിന് ശീത യുദ്ധം പോലും നന്നല്ല. ചര്‍ച്ചയ്ക്ക് പല തവണ സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ നിരസിച്ചെന്ന് ഇമ്രാന്‍ പറഞ്ഞു. പലതവണ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും പോലും ഇന്ത്യ അത് നിരസിച്ചു. തുര്‍ക്കി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.ഭീകരപ്രവര്‍ത്തനവും സമാധാന ചര്‍ച്ചയും ഒന്നിച്ചുപോവില്ലെന്നാണ് ഇന്ത്യന്‍ നിലപാട്.- അദ്ദേഹം കൂട്ടിച്ചേർത്തു.
.
https://www.facebook.com/Malayalivartha



























