ഏവർക്കും മാതൃകയായി ജർമ്മനിയിലെ പോളാർ ബിയർ; ഇപ്പോൾ ഈ പോളാർ ബിയറാണ് സോഷ്യൽ മീഡിയയിലെ താരം

ജർമ്മനിയിൽ പോളാർ ബിയറിന് ഭക്ഷണമായി വെള്ളത്തിലേക്കിട്ടു നല്കിയ പക്ഷിയുടെ ജീവന് പോളാര്‍ ബിയര്‍ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജര്‍മനിയിലെ ഒരു മൃഗശാലയിലാണ് സംഭവം.
പോളാർ ബിയർ പക്ഷിയെ തന്റെ കരങ്ങള്‍ക്കൊണ്ട് എടുത്ത് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയും അതിനു ശേഷം കോണ്‍ക്രീറ്റിനു മുകളില്‍ അതിനെ എടുത്ത് വയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഈ പക്ഷിയെ കരടി വീണ്ടും വെള്ളത്തിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം. സമീപത്തുണ്ടായിരുന്നവരിലൊള് പകര്‍ത്തിയ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























