ഞാന്‍ ആന്‍ഡ്രിയ,എന്റെ പ്രണയം വെളിപ്പെടുത്താനുള്ള യാത്രയിലാണ്'; സിക്ക് ബാഗിലെ പ്രണയ ലേഖനം വൈറലായത് ഇങ്ങനെ; -

അമേരിക്കയിൽ വിമാന യാത്രയിൽ നൽകിയ മെഡിക്കൽ ബാഗിൽ ഒരു യുവതി കുറിച്ച പ്രണയ ലേഖനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഈ പ്രണയ ലേഖനം റെഡിറ്റ് ഷെയർ ചെയ്തത് . . വിമാനം വൃത്തിയാക്കുന്നതിനിടെ വിമാനക്കമ്പനി ജീവനക്കാരിയാണ് പ്രണയക്കുറിപ്പ് കണ്ടെത്തിയത്. തുടർന്ന്, അവര്‍ ഈ കുറിപ്പിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്തു കൊണ്ട് ആ കാമുകിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു. ഇവർ ഷെയർ ചെയ്ത ഈ പ്രണയ ലേഖനത്തിന്റെ ശരിക്കുമുള്ള ഉടമയെ തേടുകയാണ് സോഷ്യൽ മീഡിയ.
ഇരുപത്തിയൊന്നുകാരിയായ ആന്‍ഡ്രിയ എന്ന യുവതിയാണ് ഈ കത്തെഴുതിയിരിക്കുന്നത്. ആന്‍ഡ്രിയ തന്നെ കുറിപ്പിലത് വെളിപ്പെടുത്തിയിട്ടുമുണ്ട് . താന്‍ സുഹൃത്തിനോട് പ്രണയം വെളിപ്പെടുത്താനാണ് ഈ യാത്ര പോകുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ തുറന്നു പറയാന്‍ സാധിക്കുമോയെന്ന ആശങ്കയും ആന്‍ഡ്രിയ പങ്ക് വെയ്ക്കുന്നു.
ആന്‍ഡ്രിയയുടെ കുറിപ്പ് ഇങ്ങനെ:-
"ഇത് ആരെങ്കിലും വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു ഹലോ, ഞാന്‍ ആന്‍ഡ്രിയ, എനിക്ക് 21 വയസുണ്ട്. ഞാന്‍ മിയാമിയില്‍ നിന്ന് വാഷിങ്ടണിലേക്ക് പോവുകയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് എനിക്ക് ഭീകര പ്രണയമാണ്. അവന്‍ ബോസ്റ്റണില്‍ നിന്ന് ന്യൂ ഓര്‍ലീന്‍സിലേക്ക് പോവുകയാണ്. ഞാന്‍ നാലു ദിവസം കഴിഞ്ഞാല്‍ പഠനാവശ്യത്തിനായി ഓസ്ട്രേലിയയിലേക്ക് പോകും. ഇനി അഞ്ചു മാസത്തേക്ക് അവനെ എനിക്ക് കാണാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ പ്രണയം തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെയൊരിക്കലും അത് സാധിക്കില്ല. അവനോടത് നേരിട്ട് പറയണം. അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ ഞാനതു തുറന്നു പറയുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്നാലും ഈ കുറിപ്പ് വായിക്കുന്ന വ്യക്തി എനിക്ക് ഓള്‍ ദ ബെസ്റ്റ് പറയണം. ഈ യാത്രയില്‍ ആകെ ബോറടിച്ചിരിക്കുകയാണ് ഞാനിപ്പോള്‍. എന്റെ വൈഫൈയും കിട്ടുന്നില്ല. ഞാനാകെ വല്ലാത്ത അവസ്ഥയിലാണ്. ഇത് വായിക്കുന്ന ആള്‍ക്കും ഇതേ പോലെ ഉന്മത്തമായതെന്തെങ്കിലും ചെയ്യാനിടവരട്ടെ എന്ന് ആശംസിക്കുന്നു."
ആന്‍ഡ്രിയ എന്നത് ഓമനപ്പേരാവാമെന്നാണ് കരുതുന്നത്. യഥാര്‍ഥ നാമം അതായിരുന്നെങ്കില്‍ വിമാനക്കമ്പനിക്കാര്‍ക്ക് തിരിച്ചറിയാനാവുമായിരുന്നു. എന്തായാലും ആന്‍ഡ്രിയയുടെ പ്രണയവെളിപ്പെടുത്തലിന്റെ ഫലമറിയാനല്ല തുടിപ്പിലാണ് ലോകം മുഴുവനും.
https://www.facebook.com/Malayalivartha



























