ഇഖാമ നിയമലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി

കുവൈറ്റിൽ ഇഖാമ നിയമലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി വിട്ടു . ഇനി ഒരിക്കലും തിരികെ വരാൻ ഒക്കാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടു കടത്തിയത്. ഇതോടെ നാല് ലക്ഷം രൂപ വരെ വായ്‌പ്പയെടുത്തും മറ്റും ഏജന്‍സി കമ്മീഷൻ നൽകി വിസയെടുത്ത് വന്നവരാണ് വെറും കയ്യോടെ മടങ്ങിയത്. ഈയിടെ മനുഷ്യക്കടത്തുകാരുടെ കുഴിയിൽപെട്ട് കുവൈറ്റിലെ ജയിലില്‍ കഴിഞ്ഞിരുന്നവരെയാണ് നാടുകടത്തിയത്.
കുവൈറ്റിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഇവരുടെ തിരിച്ചു പോക്കിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
എന്നാല്‍ പണം വാങ്ങി വിസ നല്‍കിയ ഏജന്റുമാരോ സ്‌പോണ്‍സര്‍മാരോ ഇവരുടെ സഹായത്തിനെത്തുന്നില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. 2000ത്തോളം വിദേശികളാണ് വ്യാജകമ്പനികളുടെ വിസയില്‍ അനധികൃതമായി കുവൈത്തിലെത്തിയത്. ഇതില്‍ കുറച്ചു പേര്‍ മാത്രമാണ് പിടിയിലായത്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്കൊരുങ്ങുകയാണ്.
ഡിസംബര്‍ 27ന് ആഭ്യന്തര വകുപ്പ് നടത്തിയ റെയ്ഡില്‍ മലയാളികള്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ പിടിയിലായിരുന്നു. വൈകുന്നേരം ആളുകള്‍ ജോലി കഴിഞ്ഞ് താമസയിടങ്ങളില്‍
എത്തികൊണ്ടിരിക്കുമ്പോളാണ് വന്‍ സന്നാഹത്തോടെ അബ്ബാസിയയില്‍ പൊലീസ് റെയ്ഡിനെത്തിയത്. അന്ന് പിടിയിലായവര്‍ ഇപ്പോഴും ജയിലിനുള്ളിൽ തന്നെയാണ്.
https://www.facebook.com/Malayalivartha



























