ആർക്കും എന്നെ ഒരു ചുക്കും ചെയ്യാനാകില്ല ! മതിലിൽ രോഷത്തോടെ ട്രംപ്

മെക്സിക്കൻ മതിലിൽ ഫണ്ടു ലഭ്യമായില്ലെങ്കിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തനിക്ക് പൂർണ അവകാശമുണ്ടെന്ന് യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.അമേരിക്കയിൽ മെക്സിക്കൻ മതിലിനെ ചൊല്ലിയുള്ള ഭരണപ്രതിസന്ധി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ട്രംപ് അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചു.
അതേസമയം, ഭരണപ്രതിസന്ധി മൂന്നാഴ്ചയായി തുടരുന്നതിനിടെ ട്രംപിനെതിരേ സമരക്കാർ വാഷിംഗ്ടണിൽ തെരുവിലിറങ്ങി. ഭരണപ്രതിസന്ധി മൂലം എട്ട് ലക്ഷം പേർക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്.
നേരത്തെ , മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളുമെല്ലാം യുഎസിന്റെ സുരക്ഷിതത്വത്തിനു ഭീഷിണിയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ തന്നെ മതിലിനു പണം ലഭ്യമാക്കാൻ പ്രസിഡന്റിന്റെ അധികാരമുപയോഗിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ, കോൺഗ്രസുമായി ചേർന്ന് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുമെന്നും പറഞ്ഞിരുന്നു.
മെക്സിക്കൻ അതിർത്തിയിൽ മതിലോ സ്റ്റീൽ വേലിയോ കെട്ടുന്നതിനു ഡെമോക്രാറ്റുകളുടെ എതിർപ്പിനെ തുടർന്നുള്ള പണപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 18 ദിവസമായി ഫെഡറൽ സർക്കാരിന്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചിരിക്കയാണ്. ഇത് ട്രംപിനെതിരെ ജനരോഷം ഉയർത്തുന്നു.
https://www.facebook.com/Malayalivartha



























