വെനസ്വേലയില്‍ യാത്രാ വിലക്ക് ഏർപ്പെടുത്തി ; നിലപാട് കടുപ്പിച്ച് അമേരിക്ക

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുരോക്കെതിരായ വീണ്ടും നിലപാട് ശക്തമായ കടുപ്പിച്ച് അമേരിക്ക. നിക്കോളാസ് മദുരോ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും സര്‍ക്കാരുമായി സഹകരിക്കുന്നവര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്തികൊണ്ടാണ് തങ്ങളുടെ നിലപാട് അമേരിക്ക കടുപ്പിച്ചിരിക്കുന്നത്. മദുരോ നേതൃത്വം നല്‍കുന്ന ഭരണഘടനാ സമിതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് നടപടി. വ്യാഴാഴ്ച്ചയാണ് യാത്ര വിലക്കേർപ്പെടുത്തിയതായി അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയത്.
നിയമ വിരുദ്ധ ഭരണകൂടത്തിനുമേല്‍ യാത്രാ വിലക്കേര്‍പ്പെടുത്തുകയാണ്. മദുരോ ഭരണകൂടം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളേയും തകര്‍ക്കുകയാണ് യു.എസ് പ്രതിനിധി പറഞ്ഞു.വെനസ്വേലയില്‍ നിയമപരമായി നിലനില്‍പുള്ള ഏക ഭരണകൂടം ഇടക്കാല പ്രസിഡന്റ് ഗൊയ്ദോ നേതൃത്വം നല്‍കുന്നതാണെന്ന നിലപാട് അമേരിക്ക ആവര്‍ത്തിച്ചു.
വെനസ്വേലന്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക ഇടപെടലും പരിഗണനയിലുണ്ടെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയ നടപടി. യാത്രാ വിലക്കടക്കമുള്ള നടപടികള്‍ ശക്തമാക്കി മദുരോ സര്‍ക്കാറിനെ താഴെയിറക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികള്‍.
അതേസമയം , വെനസേലിയൻ ജനത പിച്ചക്കാരല്ലെന്ന് പറഞ്ഞ് വെനസ്വേലയിലേക്ക് ഭക്ഷണമെത്തിക്കാനുള്ള അമേരിക്കന്‍ നീക്കം കഴിഞ്ഞ ദിവസം മദുറോയും തടഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























