വെനസ്വേലയിൽ ഈ മാസം 23 ന് അമേരിക്കൻ സഹായം എത്തുമെന്ന് പ്രതിപക്ഷ നേതാവ്

വെനസ്വേലയിൽ ഈ മാസം 23 ന് അമേരിക്കൻ സഹായം എത്തുമെന്ന് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമേരിക്കയുടെ സഹായം വെനസ്വേലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കൊളംബിയന്‍ അതിർത്തി സൈനികർ അടച്ചു. എന്നാല്‍ ഈ മാസം 23ന് അമേരിക്കന്‍ സഹായം രാജ്യത്ത് പ്രവേശിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‍ഡോ വ്യക്തമാക്കി.
നിലവില്‍ കൊളംബിയന്‍ അതിര്‍ത്തി പ്രദേശമായ കുക്കൂട്ടയിലാണ് സഹായ സംഘം നില്‍ക്കുന്നത്. 20 ദശലക്ഷം ഡോളറിന്റെ മരുന്നും ഭക്ഷണവും വ്യക്തി ശുചിത്വ ഉപകരണങ്ങളുമാണ് വെനസ്വേലയിലേക്ക് എത്തിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്.
എന്നാല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് വെനസ്വേലന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ചയാണ് യു.എസ് എമര്‍ജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് വെനസ്വേലയിലേക്ക് ഭക്ഷണവും മരുന്നുമെത്തിക്കാനുള്ള തീരുമാനമെടുത്തത്.
പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ഡോയെ പിന്തുണച്ച് കൂറ്റന്‍ റാലിയാണ് ഇന്നലെയും വെനസ്വേലയില്‍ നടന്നത്. നിരവധിയാളുകളാണ് റാലിയില്‍ പങ്കെടുത്തത്. യു.എസിന്റെ സഹായം രാജ്യത്തെത്തിക്കാന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറാേ തയ്യാറാകണമെന്നാണ് റാലിയില്‍ പങ്കെടുത്തവരുടെ ആവശ്യം.
അതേസമയം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരിതാശ്വാസമെന്ന പേരില്‍ സഹായങ്ങളെത്തിക്കുന്നതില്‍ റെഡ് ക്രോസ് ആശങ്ക പ്രകടിപ്പിച്ചു. റെഡ് ക്രോസ് നിലവില്‍ വെനസ്വേലന്‍ ആശുപത്രികളിലും മറ്റും സഹായം എത്തിക്കുന്നുണ്ട്. ഇത് മദുറോ സര്‍ക്കാരുമായുള്ള കരാറനുസരിച്ചാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha


























