Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുൽവാമ ആക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവും - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

21 FEBRUARY 2019 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാവിയില്‍ ഇന്ത്യയടക്കം മറ്റു രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരെ തിരിയേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യ, ഇറാന്‍ തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഭീകരര്‍ക്കെതിരെ പൊരുതേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

അഫ്‌ഗാനിസ്ഥാനിലെ ഭീകർക്കെതിരെ പോരാടുന്നതിൽ ഇന്ത്യ പിന്നിൽ ; പാകിസ്ഥാൻ അല്പം മാത്രം ശ്രമിക്കുന്നു ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ

2029 ൽ ഭൂമിയിൽ അത് സംഭവിക്കും! മുന്നറിയിപ്പുമായി സ്പേസ് എക്സ് മേധാവി

സാക്കിർ നായിക്കിനെ മാപ്പുപറയിപ്പിച്ച് വിട്ടയച്ച് മലേഷ്യ ഇനിയും ആവർത്തിച്ചാൽ അഴിയെണ്ണാം

കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണ അറിയിച്ച യു.എസ്.ഹീനമായ പ്രവൃത്തിയിൽ’ ഭീകരസംഘടന ജയ്ഷെ മുഹമ്മദിനെതിരെ കർശന നടപടി സ്വീകരിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
ട്രംപ്. ഭീകരാക്രമണം സംബന്ധിച്ച ഒട്ടേറെ റിപ്പോർട്ട് ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് പ്രതികരിക്കും. ഇന്ത്യയും പാകിസ്താനും ഒരുമിച്ചാൽ അത് അദ്ഭുതമാണ്- ഒരു ചോദ്യത്തിനുള്ള ഉത്തരമായി ട്രംപ് പറഞ്ഞു.

ട്രംപിന് പുറമേ , ഇന്ത്യൻ സർക്കാരുമായി അടുത്തു ബന്ധപ്പെട്ടുവരുകയാണെന്നും ഇന്ത്യയ്ക്കു ശക്തമായ പിന്തുണ അറിയിച്ചുവെന്നും യു.എസ്. ആഭ്യന്തരമന്ത്രാലയം അറിയിച്ചു. യുഎൻ പട്ടികയിലുള്ള ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെ രക്ഷാസമിതി പ്രമേയങ്ങൾക്കനുസൃതമായി ശക്തമായ നടപടിയെടുക്കാൻ എല്ലാ രാജ്യങ്ങളും തയാറാകണമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് റോബർട്ട് പല്ലാഡിനൊ അഭ്യർഥിച്ചു.

ഏതുരൂപത്തിലമുള്ള ഭീകരവാദത്തെയും നേരിടുന്നതിനു ഇന്ത്യൻ സർക്കാരുമായി യോജിച്ചുപ്രവർത്തിക്കുന്നതിനു യു.എസ്. പ്രതിജ്ഞാബദ്ധരാണ്- ആഭ്യന്തരമന്ത്രാലയ വക്താവ് റോബർട്ട് പല്ലാഡിനൊ പറഞ്ഞു.

വളരെ അടുത്ത ബന്ധമാണ് യു.എസിനു ഇന്ത്യയുമായുള്ളത്. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടവും ഈ സൗഹൃദത്തിന്റെ ഭാഗമാണ്. അതിനാൽ, ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ പ്രതിബദ്ധരാണ്. ഭീകരവാദത്തെ നേരിടുന്നതിന് യു.എന്നിലും ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കും. ആക്രമണത്തിനു കാരണക്കാരായവരെ ശിക്ഷിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും പൂർണമായും സഹകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്-പല്ലാഡിനൊ വ്യക്തമാക്കി.

ഭീകരർക്കു സംരക്ഷണം നൽകുന്നത് പാക്കിസ്ഥാൻ ഉടൻ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സും പറഞ്ഞു.

പുൽവാമയിൽ ആക്രമണമുണ്ടായതിനു പിന്നാലെ ഇന്ത്യയുടെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണച്ചുകൊണ്ട് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണും രംഗത്തുവന്നിരുന്നു . ജെയ്ഷെ മുഹമ്മദിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.എസ്. ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് എന്നിവരും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (5 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (5 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (6 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (6 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (6 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (6 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (6 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (7 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (8 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (8 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (8 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (8 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (8 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (9 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (9 hours ago)

Malayali Vartha Recommends